പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമർശിച്ചുകൊണ്ട് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രമേശ് ചെന്നിത്തലയെ പേരെടുത്തു പറഞ്ഞു വിമർശിക്കുന്നത്.
പലപ്പോഴും താൻ പറയുന്ന കാര്യം തന്നെയായിരിക്കും രണ്ട് ദിവസം കഴിഞ്ഞ് രമേശ് ചെന്നിത്തല പറയുകയെന്നാണ് അഭിമുഖത്തിൽ സുരേന്ദ്രൻ പറയുന്നത്.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വാശിയേറിയ മത്സരത്തിനായി എൻ.ഡി.എ തയ്യാറായിട്ടുണ്ടെന്നും കോൺഗ്രസിന്റെ സ്ഥിതി പരമ ദയനീയമായിരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.