Home Newspool പിണറായി കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയെന്ന് ചലച്ചിത്രനടൻ മണികണ്ഠന്‍ ആചാരി, മരണം വരെ ഇടതുപക്ഷത്തിനൊപ്പമെന്നും...

പിണറായി കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയെന്ന് ചലച്ചിത്രനടൻ മണികണ്ഠന്‍ ആചാരി, മരണം വരെ ഇടതുപക്ഷത്തിനൊപ്പമെന്നും നടൻ

SHARE

കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രമുഖ ചലച്ചിത്രനടൻ മണികണ്ഠന്‍ ആചാരി. പ്രളയവും മഹാമാരിയും കേരളത്തെ തളർത്തിയപ്പോൾ തളരാതെ നിന്ന് സംസ്ഥാനത്തെ നയിച്ച മികച്ച ഭരണാധികാരിയാണ് പിണറായി വിജയൻ. ജനങ്ങളിൽ ആത്‌മവിശ്വാസം വളർത്താനും പട്ടിണിയില്ലാത്ത കേരളം സൃഷ്ടിക്കാനും അദ്ദേഹത്തിന് കഴിഞ്ഞുവെന്നും മണികണ്ഠന്‍ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. താന്‍ ഇടതുപക്ഷ അനുഭാവിയാണെന്നും ഭാവിയിലും അങ്ങനെ തന്നെ ആകണം എന്നതാണ് ആഗ്രഹമെന്നും മണികണ്ഠന്‍ കൂട്ടിച്ചേർത്തു. നാടകത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നത് ഇടതുപക്ഷം ആയതാണ് അങ്ങോട്ടേക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണമായതെന്നും മണികണ്ഠന്‍ അഭിമുഖത്തിൽ വ്യക്തമാക്കി.
നാല് വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തില്‍ താന്‍ തൃപ്തനാണെന്നും മണികണ്ഠന്‍ പറയുന്നു. വിമര്‍ശനങ്ങളും വീഴ്ചകളും ഉണ്ടായാല്‍ അത് സമ്മതിക്കാന്‍ മടി കാണിക്കാത്ത സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്നും തെറ്റുപറ്റിയാല്‍ തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നും മണികണ്ഠന്‍ കൂട്ടിച്ചേർത്തു. ‘ഇപ്പോള്‍ നമ്മള്‍ കാണുന്ന കാഴ്ചയാണിത്. ഇതുപോലെ മുന്‍പ് ആരും കണ്ടിട്ടുണ്ടാകില്ല. തെറ്റുകള്‍ അറിഞ്ഞുകൊണ്ട് ചെയ്യുകയും അങ്ങനെയൊരു തെറ്റുണ്ടായിട്ടുണ്ടോ എന്ന് അറിയാത്ത മട്ടില്‍ നടക്കുകയും ചെയ്യുന്ന നേതാക്കന്‍മാരെയാണ് കേരളം ഇതുവരെ കണ്ടിട്ടുള്ളത്. അങ്ങനെ നോക്കുമ്പോൾ ഇടതുപക്ഷ സര്‍ക്കാരും നമ്മുടെ മുഖ്യമന്ത്രിയും ഏറെ വ്യത്യസ്തമാണ്.’- മണികണ്ഠന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.