Home Newspool കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; ചരസും കൊക്കയ്‌നും പിടികൂടി, ഒരാൾ അറസ്റ്റിൽ

കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; ചരസും കൊക്കയ്‌നും പിടികൂടി, ഒരാൾ അറസ്റ്റിൽ

SHARE

കണ്ണൂര്‍ പഴയങ്ങാടി മാടായിയിൽ വന്‍ മയക്കുമരുന്ന് ശേഖരം എക്‌സൈസ് പിടികൂടി. പഴയങ്ങാടി ബീവി റോഡിന് സമീപത്തെ എസ് പി ജംഷീദിന്റെ വീട്ടിൽ നിന്നാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്. 45.39 ഗ്രാം എംഡിഎംഎ (മെതലിന്‍ ഡയോക്‌സി മെത്ത് ആംഫിറ്റാമിന്‍ ) 42.28 ഗ്രാം ചരസ്, 20 ഗ്രാം കഞ്ചാവ്,10.55 ഗ്രാം കൊക്കൈന്‍ എന്നിവയാണ് പിടിച്ചെടുത്തത്.
ബംഗളൂരു, ഗോവ, മംഗളുരു എന്നിവിടങ്ങളിൽ നിന്നാണ് മയക്കുമരുന്ന് ഇവിടെയെത്തിച്ചതെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു. മൊത്തമായി മയക്കുമരുന്ന് എത്തിച്ച്‌ ചെറുകിട മയക്കുമരുന്ന് വില്‍പനക്കാര്‍ വഴി ഉപഭോക്താക്കളില്‍ എത്തിക്കുകയാണ് ജംഷീദിന്റെ രീതി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ മയക്കുമരുന്ന് എത്തിക്കുന്നതിനുപിന്നിലും ജംഷീദാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ജംഷീദ് മയക്കുമരുന്ന് കടത്തുന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പരിശോധനക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെയും എക്‌സൈസ് വാഹനത്തെയും തന്റെ കാര്‍ ഉപയോഗിച്ച്‌ തട്ടിത്തെറിപ്പിച്ച് ഇയാൾ കടന്നിരുന്നു. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.