Home Politics കേരള സർക്കാരിന്റെ നാല് മിഷനുകൾ പിരിച്ചു വിടുമെന്ന് എം എം ഹസ്സൻ

കേരള സർക്കാരിന്റെ നാല് മിഷനുകൾ പിരിച്ചു വിടുമെന്ന് എം എം ഹസ്സൻ

SHARE

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ജനകീയ പദ്ധതികളായ ലൈഫ് മിഷൻ ഉൾപ്പടെയുള്ള നാല് മിഷനുകൾ പിരിച്ചു വിടുമെന്ന് യു ഡി എഫ് കൺവീനർ എം എം ഹസ്സൻ. വാർത്ത സമ്മേളനത്തിലാണ് എം എം ഹസ്സൻ ഇക്കാര്യം വ്യക്തമാക്കിയത്.

അഴിമതിയാരോപണം ചൂണ്ടിക്കാട്ടിയാണ് യു ഡി എഫ് കൺവീനർ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ലൈഫ് മിഷനിലോ മറ്റ് മിഷനുകളിലോ അഴിമതി നടന്നിട്ടുണ്ട് എന്ന് തെളിയിക്കാൻ അവിശ്വാസപ്രമേയം കൊണ്ട് വന്നിട്ട് പോലും പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല എന്ന വസ്തുത നിലനിൽക്കെയാണ് യു ഡി എഫ് കൺവീനറുടെ പരാമർശം.

സംസ്ഥാനത്തെ സ്ഥലവും വീടും ഇല്ലാത്ത ജനങ്ങൾക്ക് തലചായ്ക്കാൻ വീട് വെച്ച് നൽകുന്ന പദ്ധതിയാണ് ലൈഫ് മിഷൻ ഇതിനോടകം രണ്ടര ലക്ഷം വീടുകൾ നിർമിച്ച് നൽകി കഴിഞ്ഞു ബാക്കിയുള്ളവ നിർമാണത്തിലുമാണ്. ഈ പദ്ധതിയുൾപ്പടെ നാല് മിഷനുകൾ പിരിച്ചു വിടുമെന്നാണ് എം എം ഹസ്സൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.