Home Newspool കെഎസ്എഫ്ഇ പ്രവർത്തനങ്ങൾ സുതാര്യം , ആർക്കും അന്വേഷിക്കാം : ധനമന്ത്രി

കെഎസ്എഫ്ഇ പ്രവർത്തനങ്ങൾ സുതാര്യം , ആർക്കും അന്വേഷിക്കാം : ധനമന്ത്രി

SHARE

കെഎസ്എഫ്ഇ പ്രവർത്തനങ്ങൾ സുതാര്യമാണെന്നും ആര്‍ക്ക് എന്ത് അന്വേഷണവും നടത്താമെന്നും ധനമന്ത്രി തോമസ് ഐസക്.കെഎസ്എഫ്ഇ ഇടപാടുകളിൽ ഒരു ക്രമക്കേടും എവിടെയും നടന്നിട്ടില്ല വിജിലന്‍സ് പരിശോധന ഇപ്പോള്‍ വേണ്ടിയിരുന്നില്ലെന്നും നിയമം എന്തെന്ന് തീരുമാനിക്കേണ്ടത് വിജിലന്‍സ് അല്ലെന്നും ധനമന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.

കെഎസ്എഫ്ഇയില്‍ വരുന്ന പണം ട്രഷറിയില്‍ അടക്കേണ്ട കാര്യം ഇല്ല. ട്രഷറിയില്‍ അടക്കാനുള്ള പണമല്ല കെഎസ്എഫ്ഇയില്‍ എത്തുന്നത്. വിജിലന്‍സ് അന്വേഷണത്തിലുള്ള വിശദമായ മറുപടി കെഎസ്എഫ്ഇ ചെയര്‍മാന്‍ നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.