Home Newspool കോവിഡ് പ്രതിരോധം: സർക്കാർ നടപടികളെ പ്രശംസിച്ചു നീതി ആയോഗ് റിപ്പോർട്ട്

കോവിഡ് പ്രതിരോധം: സർക്കാർ നടപടികളെ പ്രശംസിച്ചു നീതി ആയോഗ് റിപ്പോർട്ട്

SHARE

കോവിഡ് വ്യാപനം തടയുന്നതിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ പ്രവർത്തനങ്ങളെ പ്രശംസിച്ചു കേന്ദ്ര സർക്കാരിൻറെ നീതി ആയോഗ്. പ്രതിപക്ഷത്തിന്റെ വാദങ്ങളെ തള്ളിക്കളയുന്നതാണ് നീതി ആയോഗ് റിപ്പോർട്ട്.

The Mitigation and Management of Covid-19 – Practices from India’s States and Union Territories എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

കോവിഡ് പ്രതിരോധത്തിനായി സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാമെന്ന് പറയുകയാണ് നീതി ആയോഗ് റിപ്പോർട്ട്.സമ്പർക്ക വ്യാപനം കണ്ടുപിടിക്കാനും റൂട്ട് മാപ്പ് തയ്യാറാക്കാനും സംസ്ഥാനം സ്വീകരിച്ച നടപടികൾ വളരെ ശാസ്ത്രീയമായിരുന്നുവെന്നാണ് റിപ്പോർട്ട്.

സാമൂഹിക അകലം, മാസ്ക്,കൈകൾ കഴുകി ശുചിയാക്കുന്നത് തുടങ്ങിയ ബോധവത്കരണങ്ങൾ നൽകുന്നതിന് കേരള പോലീസ് തയ്യാറാക്കിയ വീഡിയോയെ കുറിച്ച് ഈ റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.

കേന്ദ്ര സർക്കാരിന്റെ വിദഗ്ദ്ധോപദേശക സമിതിയായ നീതി ആയോഗ് ഇത്തരമൊരു എപോർട്ട് നൽകിയത് പ്രതിപക്ഷ്ത്തിന് തിരിച്ചടിയാണ്. രാഷ്ട്രീയ പോരുകൾക്ക് വേണ്ടി സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ കരിവാരിതേയ്ക്കാൻ ശ്രമിക്കുന്നവർക്കുല തിരിച്ചടിയാണിത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.