Home Newspool ബാർ കോഴ: രമേശ് ചെന്നിത്തലക്കെതിരായ അന്വേഷണത്തിന് ഗവർണറുടെ അനുമതി വേണ്ട

ബാർ കോഴ: രമേശ് ചെന്നിത്തലക്കെതിരായ അന്വേഷണത്തിന് ഗവർണറുടെ അനുമതി വേണ്ട

SHARE

ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ വിജിലൻസ് അന്വേഷണത്തിന് ഗവർണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം. അന്വേഷണത്തിന് സ്പീക്കറുടെ അനുമതി മാത്രം മതിയെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്.

ബാറുടമകളിൽ നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോഴ വാങ്ങിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തൽ അന്വേഷിക്കാനാണ് അനുമതിക്കായി കാത്തിരുന്നത്.

ബിജു രമേശ് പറയുന്ന സമയം ചെന്നിത്തല മന്ത്രിയായിരുന്നില്ല. ഈ സാഹചര്യം കണക്കിലെടുത്താണ് ഗവർണറുടെ അനുമതി വേണ്ടെന്ന ഉപദേശം ലഭിച്ചത്.രമേശ് ചെന്നിത്തലക്ക് പുറമേ വിജിലൻസ് അന്വേഷണം നടത്തുന്ന വിഎസ് ശിവകുമാറും, കെ ബാബുവും മന്ത്രിമാരായിരുന്നു. ഇവർക്കെതിരേയുളള അന്വേഷണത്തിന് ഗവർണറുടെ അനുമതി ആവശ്യമാണ്.

ബാർ ലൈസൻസ് ഫീസ് വർധിപ്പിക്കാതിരിക്കാൻ രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടിയും മുൻ എക്‌സൈസ് മന്ത്രി കെ ബാബുവിന് 50 ലക്ഷവും ആരോഗ്യമന്ത്രിയായിരുന്ന വിഎസ് ശിവകുമാറിന് 25 ലക്ഷവും നൽകിയെന്നാണ് ബിജു രമേശിന്റെ വെളിപ്പെടുത്തൽ. ഇത് സംബന്ധിച്ചു ലഭിച്ച പരാതിയിൽ വിജിലൻസ് രഹസ്യാന്വേഷണം നടത്തി പ്രാഥമികാന്വേഷണത്തിന് റിപ്പോർട്ട് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.