Home Newspool ഹരീന്ദർ ബിന്ദു , അവൾ നയിക്കുകയാണ് ഡൽഹിയിലേക്ക് വനിതാ കർഷകരെ

ഹരീന്ദർ ബിന്ദു , അവൾ നയിക്കുകയാണ് ഡൽഹിയിലേക്ക് വനിതാ കർഷകരെ

SHARE

ൽഹി അക്ഷരാർത്ഥത്തിൽ നിശ്ചലമായിരിക്കുകയാണ്. രാവും പകലും മണ്ണിൽ പണിയെടുത്ത് രാജ്യത്തിന്റെ വളർച്ചയ്ക്ക് പിന്തുണ നൽകുന്ന ഓരോ കർഷകരും രാജ്യ തലസ്ഥാനത്തേയ്ക്ക് ഇരമ്പിയെടുക്കുമായാണ്. അവരുടെ ജീവിതങ്ങൾക്ക് നേരെ ഉയർത്തിപിടിച്ചിരിക്കുന്ന കരിനിയമങ്ങൾ ഇല്ലാതാക്കാൻ.

കേന്ദ്രത്തിന്റെ കോർപറേറ്റ്‌ അനുകൂല കാർഷികനിയമങ്ങൾക്കും വൈദ്യുതിബില്ലിനും എതിരെ പോരാടുന്ന പഞ്ചാബ്‌, ഹരിയാന, മധ്യപ്രദേശ്‌ സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകരാണ് ‘ഡൽഹി ചലോ’ പ്രതിഷേധം നടത്തുന്നത്. ഉത്തർപ്രദേശ്‌ അടക്കം മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവർ ഡൽഹിയിലേക്ക്‌ എത്തിതുടങ്ങി.

ഈ പ്രതിഷേധങ്ങൾക്കിടയിൽ ഹരീന്ദർ ബിന്ദു എന്ന സ്ത്രീ ശ്രദ്ദേയമാകുകയാണ്. പഞ്ചാബിലുടനീളമുള്ള 14 ജില്ലകളിൽ നിന്ന് പതിനായിരത്തോളം വനിതാ പ്രക്ഷോഭകരുടെ ഒരു സംഘം ഡൽഹിയിൽ എത്തുന്നത് വനിത കര്ഷകയായ ഹരീന്ദർ ബിന്ദുവിന്റെ കർഷകന്റെ നേതൃത്വത്തിലാണ്. ഭട്ടിന്ദയിൽ നിന്നുള്ള ഹരീന്ദർ ബിന്ദു 30 വര്ഷമായി കർഷകയാണ്.

ഞങ്ങൾ സാധാരണക്കാരായ കർഷകരാണെന്നും വളരെയധികം വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ കേന്ദ്രം കൊണ്ടുവരുന്നതുവരെ എല്ലാം ശരിയായിരുന്നു എന്നാൽ ഇനിയെങ്കിലും പ്രതിഷേധിച്ചില്ലെകിൽ ഞങ്ങൾക്ക് അതിനുള്ള അവസരം ഇനി ലഭിക്കില്ലെന്നും അവർ പറയുന്നു. പഞ്ചാബിലെ ഓരോ കർഷക കുടുംബവും കേന്ദ്രത്തിന്റെ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്. പഞ്ചാബിലെ കർഷകരും കഴിഞ്ഞ ഏതാനും മാസങ്ങളായി കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുകയാണ്.

പുരുഷന്മനാർ മാത്രവുമല്ല സ്ത്രീ പ്രക്ഷോഭകരും ദില്ലിയിലേക്കുള്ള കർഷകരുടെ മാർച്ചിന്റെ ശ്രദ്ധേയമായ ഒരു വശമാണ്.സ്ത്രീകൾ ഇപ്പോൾ വലിയ തോതിൽ പുറത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ബിന്ദു പറയുന്നു.

ബിന്ദുവിന്റെ നേതിര്ത്വത്തിൽ പ്രതിഷേധിക്കാനെത്തുന്നവർ പ്രതിഷേധത്തിന്റെ ദൈർഘ്യം നിലനിർത്താൻ പാചക അവശ്യവസ്തുക്കളും റേഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. മോദി സർക്കാർ കൊണ്ടുവന്ന മൂന്ന് നിയമങ്ങൾ സ്ത്രീകളെ ബാധിക്കുമെന്നാണ് ഇവർ പറയുന്നത്.

നവംബർ 25 ന് ബിന്ദു കുടുംബത്തോടും മറ്റുള്ളവരോടും ഒപ്പം വീട്ടിൽ നിന്ന് ഇറങ്ങി. എന്നാൽ രാജ്യ തലസ്ഥാനത്തേയ്ക്ക് ഇതുവരെ ഇവർ എത്തിയിട്ടില്ല. അതിർത്തികൾ അടച്ചു പ്രതിഷേധക്കാരെ തടഞ്ഞിരിക്കുകയാണ് അധികൃതർ. തങ്ങളോടൊപ്പമുള്ള ഏല്ലാ സ്ത്രീകളുടെയും സുരക്ഷ കണക്കിലെടുത്ത് സമാധാനപരമായാണ് ഇവർ മുന്നോട്ട് നീങ്ങുന്നത്.

ഞങ്ങളുടെ ഭൂമിയാണ് ഞങ്ങളുടെ പ്രാഥമിക സ്വത്ത് അതിനാൽ കാർഷിക നിയമങ്ങൾ പിൻവലിക്കുക, വൈദ്യുതി (ഭേദഗതി) ബിൽ നിർത്തലാക്കുക, കർഷകർക്ക് എം‌എസ്‌പി ഉറപ്പാക്കുന്ന പുതിയ നിയമം കൊണ്ടുവരിക എന്നിവയാണ് നമ്മുടെ ആവശ്യമെന്നും അവർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.