രാജ്യത്തെ അന്നമൂട്ടുന്ന കർഷകരെയും കർഷക പ്രക്ഷോഭത്തെയും അപഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. കർഷകരല്ല സമരത്തിൽ പങ്കെടുക്കുന്നതെന്ന് കണ്ടെത്തിയ മുരളീധരൻ സമരത്തിനെത്തിയവരെ പരിഹസിക്കുകയും ചെയ്തു. നിലവിൽ കർഷകർ എന്ന് പറഞ്ഞ് സമരം നടത്തുന്നത്, മറിച്ച് ഇടനിലക്കാരും ഏജന്റുമാരുമാണ് പ്രക്ഷോഭത്തിലുള്ളതെന്ന് മുരളീധരൻ ആക്ഷേപിക്കുകയും ചെയ്തു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി രാജ്യതലസ്ഥാനത്തേക്ക് എത്തിയ കർഷകരെയാകെയാണ് മുരളീധരൻ ആക്ഷേപിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ഡല്‍ഹി ലക്ഷ്യമാക്കി എത്തിയ പ്രതിഷേധക്കാരെ പോലീസ് അതിര്‍ത്തിയില്‍ തടഞ്ഞിരുന്നു. ഉത്തര്‍ പ്രദേശ്, ഹരിയാണ, പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാന് സംസ്ഥാനങ്ങളില്‍നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുന്നത്. വിവിധയിടങ്ങളില്‍ പോലീസ് കര്‍ഷകരെ തടയുകയും ജലപീരങ്കികള്‍ പ്രയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും കൂസാതെ സമരരംഗത്ത് ഉറച്ചുനിന്ന കർഷകരുടെ നിശ്ചയദാർഢ്യത്തിനുമുന്നിൽ കേന്ദ്രസർക്കാരിന് മുട്ട് മടക്കേണ്ടി വന്നിരുന്നു. ഇതിന്റെ ജാള്യത മറച്ചുവെക്കാനാണ് കര്‍ഷകരെയാകെ അവഹേളിച്ച് വി മുരളീധരൻ രംഗത്തുവന്നത്.
Home Politics കർഷകരെ അപമാനിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ, ഇടനിലക്കാരും ഏജന്റുമാരുമാണ് പ്രക്ഷോഭകരെന്നും ആക്ഷേപം