Home Newspool രാഹുല്‍ ഗാന്ധി നല്‍കിയ പ്രളയകിറ്റ് പുഴുവരിച്ച് നശിച്ച സംഭവം: കോൺഗ്രസിൽ പൊട്ടിത്തെറി, നിലമ്പൂര്‍ മുന്‍സിപ്പല്‍ കോണ്‍ഗ്രസ്...

രാഹുല്‍ ഗാന്ധി നല്‍കിയ പ്രളയകിറ്റ് പുഴുവരിച്ച് നശിച്ച സംഭവം: കോൺഗ്രസിൽ പൊട്ടിത്തെറി, നിലമ്പൂര്‍ മുന്‍സിപ്പല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാജിവെച്ചു

SHARE

പ്രളയ ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ രാഹുല്‍ ഗാന്ധി എംപി നല്‍കിയ ഭക്ഷ്യ കിറ്റുകൾ പുഴുവരിച്ച് നശിച്ച സംഭവത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി. വിഷയം വിവാദമായതോടെ നിലമ്പൂര്‍ മുന്‍സിപ്പല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ് രാജിവെച്ചു. ഭക്ഷ്യ കിറ്റ് നശിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. കോൺഗ്രസ് നേതാക്കളുടെ അലംഭാവമാണ് ഭക്ഷ്യകിട്ടുകൾ നശിക്കാൻ കാരണമെന്ന് വലിയൊരു വിഭാഗം പ്രവർത്തകരും നേതാക്കളും ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്നാണ് കോൺഗ്രസിൽ കലാപം ഉടലെടുത്തത്. സംഭവം രാഹുൽഗാന്ധിക്കടക്കം മാനക്കേടായതോടെയാണ് പാലോളി മെഹബൂബ് രാജിവെച്ചത്.
മലപ്പുറം നിലമ്പൂരിലെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അയച്ച ദുരിതാശ്വാസ സഹായസാമഗ്രികളാണ് പഴകിയതിനെ തുടര്‍ന്ന് പുഴുവരിച്ച് നശിച്ചത്. ആദിവാസി, ഗോത്രമേഖലയില്‍ നിന്നുള്ള വളരെ പാവപ്പെട്ടവരടക്കം പ്രളയത്തില്‍ വലിയ നാശനഷ്ടങ്ങള്‍ നേരിട്ട മേഖലകളിലേക്ക് അയക്കാനുള്ള സാധനസാമഗ്രികളാണ് പൂര്‍ണമായും നശിച്ചത്. 2019 ആഗസ്റ്റിലെ പ്രളയകാലത്ത് വിതരണത്തിന് എത്തിച്ച കിറ്റുകള്‍ നിലമ്പൂരില്‍ പഴയ നഗരസഭാ മന്ദിരത്തിന് എതിര്‍വശം സ്വകാര്യ കെട്ടിടത്തിലെ മുറിയിലാണ് സൂക്ഷിച്ചിരുന്നത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് കെട്ടിടം ഉടമ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ഭക്ഷ്യക്കിറ്റുകള്‍ നശിച്ച നിലയില്‍ കണ്ടത്.
കടമുറി വാടകയ്ക്ക് എടുക്കാന്‍ വന്നവര്‍ ഷട്ടര്‍ തുറന്നു നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്. രാഹുല്‍ ഗാന്ധി എംപിയുടെ ചിത്രമുള്ളവ ഉള്‍പ്പെടെ ഇരുനൂറോളം കിറ്റുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് പുഴുവരിച്ച് നശിച്ചത്. സാമൂഹ്യമാധ്യമങ്ങളില്‍ സംഭവം വലിയ ചർച്ചയായി. ഇതോടെ കോൺഗ്രസ്ച കടുത്ത പ്രതിരോധത്തിലുമായി. ഉത്തരവാദികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സേവ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.