തൃണമൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുമായുള്ള തർക്കത്തെത്തുടർന്ന് ഗതാഗത മന്ത്രി സുവേന്ദു അധികാരി മന്ത്രിസ്ഥാനം രാജിവച്ചു. രാജി മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും പകര്‍പ്പ് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനും കൈമാറി. സുവേന്ദു അധികാരി മാസങ്ങളായി തൃണമൂല്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ്. പാർട്ടി അംഗത്വം കൂടി രാജിവെച്ച സുവേന്ദു ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സുവേന്ദുവിന്റെ നീക്കം. സുവേന്ദു അധികാരിയുടെ പിതാവ് ശിശിര്‍ അധികാരി തൃണമൂല്‍ കോണ്‍ഗ്രസ് എംപിയാണ്. അധികാരിക്കൊപ്പം പിതാവും ബിജെപിയിലേക്ക് കൂടുമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നന്ദിഗ്രാമില്‍നിന്ന് നിയമസഭയിലെത്തിയ സുവേന്ദു കഴിഞ്ഞ മൂന്നുമാസമായി പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു. സുവേന്ദു സ്വന്തം നിലക്ക് റാലികള്‍ നടത്തുകയും അനുയായികളെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ കൊടിയോ ബാനറുകളോ ഉപയോഗിക്കാതെയായിരുന്നു റാലി നടത്തിയത്
Home Newspool തൃണമൂൽ കോൺഗ്രസിൽ കലാപം; ഗതാഗത മന്ത്രി രാജിവെച്ചു, ബിജെപിയിലേക്കെന്ന് റിപ്പോർട്ടുകൾ