Home Newspool കൊവിഡിന്റെ പേരില്‍ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന പരാമര്‍ശം: ടി സിദീഖിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കൊവിഡിന്റെ പേരില്‍ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന പരാമര്‍ശം: ടി സിദീഖിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

SHARE

കൊവിഡിന്റെ പേരില്‍ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന പരാമര്‍ശം നടത്തിയ കോൺഗ്രസ് നേതാവ് ടി സിദീഖിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കൊവിഡിനെ രാഷ്ട്രീയമായി ഉപയോഗിച്ച്‌ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്നായിരുന്നു സിദ്ധീഖിന്റെ വിവാദ പരാമര്‍ശം. കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സിദീഖ് നട്ടാൽ മുളക്കാത്ത തരത്തിൽ കള്ളപ്രചാരണം നടത്തിയത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായിരുന്നു കോൺഗ്രസ് നേതാവിന്റെ വിടുവായത്തം. സംഭവത്തിൽ ദൃശ്യങ്ങൾ സഹിതമുള്ള തെളിവുകളുമായി എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഇതിനുമുമ്പും ഇല്ലാത്ത കഥകൾ ഇളക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സിദീഖ് ശ്രമിച്ചിരുന്നു. തലക്കളത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രചരണത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ആരോഗ്യപ്രവര്‍ത്തകരെ കൂട്ടുപിടിച്ച്‌ സിപിഐ എം വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നായിരുന്നു ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.