Home Newspool സ്ഥാനാർത്ഥി കയ്യാല പുറത്തെ തേങ്ങ, മുദ്രപത്രംകൊണ്ട് ബന്ധിച്ച് കോൺ​ഗ്രസ്

സ്ഥാനാർത്ഥി കയ്യാല പുറത്തെ തേങ്ങ, മുദ്രപത്രംകൊണ്ട് ബന്ധിച്ച് കോൺ​ഗ്രസ്

SHARE

തെരഞ്ഞെടുപ്പിൽ ജയിച്ചാൽ കോണ്‍ഗ്രസ്സില്‍ തന്നെ തുടരുമെന്ന് സ്ഥാനാർത്ഥിയോട് മുദ്രപത്രത്തിൽ ഉറപ്പു വാങ്ങി കോൺ​ഗ്രസ്. മുളവുകാട് ഗ്രാമപഞ്ചായത്തിലെ വല്ലാർപാ‍ടം ബ്ലോക്കില്‍ നിന്നും കോൺ​ഗ്രസിനെ പ്രതിനിധികരിച്ച് മത്സരിക്കുന്ന മധു വല്ലാര്‍പാടമാണ് താൻ ജയിച്ചാൽ പാർട്ടി മാറില്ലെന്ന് മുദ്രപത്രത്തിൽ ഉറപ്പു നൽകിയത്. തെരഞ്ഞെടുപ്പുകൾക്കു ശേഷം കോൺ​ഗ്രസിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് വ്യാപകമാകുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സ്ഥാനാർത്ഥിയോട് മുദ്രപത്രത്തിൽ പാർട്ടി മാറില്ലെന്ന് എഴുതി വാങ്ങിയത്. സംസ്ഥാന വ്യാപകമായി കോൺ​ഗ്രസ് ഇത്തരത്തിൽ സ്ഥാനാർത്ഥി പാർട്ടി മാറില്ലെന്ന് മുദ്രപത്രത്തിൽ ഉറപ്പു വാങ്ങണമെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.