കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്കിൽ ഒഡീഷയിൽ നിന്നുള്ള പ്രതിഷേധം ശ്രദ്ധേയമാവുന്നു. പണിമുടക്കിന്റെ ഭാഗമായി ഒഡീഷയിൽ നിന്നുള്ള തൊഴിലാളി ഒറ്റയ്ക്ക് ട്രെയ്ൻ തടയുന്ന ചിത്രം പുറത്തു വന്നിരുന്നു. ചുവന്ന കൊടിയേന്തി ഒറ്റയ്ക്ക് ട്രെയ്ൻ തടയുന്ന ചിത്രമാണ് പുറത്തു വന്നത്. ചിത്രത്തിന് സാമൂഹ്യമാധ്യങ്ങൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്.
ബിഎംഎസ് ഒഴികെയുള്ള പത്ത് തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുൾപ്പടെ 25 കോടിയിലധികം തൊഴിലാളികളും ജീവനക്കാരും പണിമുടക്കിന്റെ ഭാഗമാകുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു. ബാങ്കിംഗ്, ടെലികോം, ഇൻഷ്വറൻസ്, റെയിൽവെ, ഖനി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കും.