Home Newspool തോമസ് ഐസക്കുമായി സ്പീക്കര്‍ക്ക് അതൃപ്തി വാർത്ത വ്യാജം

തോമസ് ഐസക്കുമായി സ്പീക്കര്‍ക്ക് അതൃപ്തി വാർത്ത വ്യാജം

SHARE

ധനകാര്യവകുപ്പുമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കുമായി സ്പീക്കര്‍ക്ക് അതൃപ്തി എന്ന നിലയില്‍ ചില പത്രങ്ങള്‍ ബോധപൂര്‍വ്വം പടച്ചുവിടുന്ന വാര്‍ത്ത വ്യാജവും വസ്തുതാവിരുദ്ധവുമാണെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. ബഹു. ധനകാര്യവകുപ്പുമന്ത്രിയുടെ പ്രസ്താവനകളുമായി ബന്ധപ്പെട്ട് ലഭിച്ച അവകാശലംഘന നോട്ടീസിന് അദ്ദേഹത്തോട് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. അത് സ്വാഭാവികമായ ഒരു നടപടിക്രമം മാത്രമാണ്.

മന്ത്രിമാര്‍ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് ലഭിച്ചാല്‍ അവരുടെ വിശദീകരണം തേടുക, അവരുടെ അഭിപ്രായം ആരായുക എന്നത് ഒരു സ്വാഭാവിക നടപടിക്രമം മാത്രമാണ്. അതുമാത്രണാണ് ഇവിടെയും ഉണ്ടായിട്ടുള്ളത്. അതിനുമുകളില്‍ മറ്റു വിവാദങ്ങള്‍ക്ക് യാതൊരു വസ്തുതയുമില്ലായെന്നും ഇത്തരത്തിലുള്ള ഊഹാപോഹം നിറഞ്ഞ വാര്‍ത്തകള്‍ തള്ളിക്കളയേണ്ടതാണെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.