Home Newspool പണിമുടക്കിനെ അനുകൂലിച്ച് കേരളം; പോൾ മുക്കി മാതൃഭൂമി

പണിമുടക്കിനെ അനുകൂലിച്ച് കേരളം; പോൾ മുക്കി മാതൃഭൂമി

SHARE

ദേശീയ പണിമുടക്കിനെ സംബന്ധിച്ച് പ്രതികരണം ആവശ്യപ്പെട്ട് നടത്തിയ പോൾ മുക്കി മാതൃഭൂമി. കോവിഡ് കാലത്തെ പണിമുടക്ക് ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുമോ? പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശം വിനിയോഗിക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കു എന്ന വിവരണത്തോടെ മാതൃഭൂമി ട്വിറ്ററിൽ പോൾ നടത്തിയിരുന്നു. പ്രേക്ഷകർക്ക് പ്രതികരിക്കാൻ മുന്ന് ഓഷനുകളാണ് നൽകിയത്. ദുരിതം വർധിക്കും, വർധിക്കില്ല, പണിമുടക്ക് അനിവാര്യം എന്നിങ്ങനെയായിരുന്നു ഓപ്ഷനുകൾ. എന്നാൽ പോളിൽ ഏറ്റവും കൂടുതൽ പ്രതികരണമുണ്ടായത് പണിമുടക്ക് അനിവാര്യമാണ് എന്ന ഓപ്ഷനിലായിരുന്നു. 83 ശതമാനം ആളുകളും പണിമുടക്ക് അനിവാര്യമാണെന്ന് പ്രതികരിച്ചു. ദുരിതം വർധിപ്പിക്കില്ല എന്ന ഓപ്ഷനിൽ 8 ശതമാനം ആളുകളും പ്രതികരിച്ചു. എന്നാൽ തങ്ങളുടെ അജണ്ടക്ക് വിരുദ്ധമായി പ്രേക്ഷകർ പ്രതികരിച്ചതിനെ തുടർന്ന് മാതൃഭൂമി ട്വിറ്ററിൽ നിന്ന് ഈ പോൾ നീക്കം ചെയ്യുകയായിരുന്നു.

കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകൾ 24 മണിക്കൂർ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്ത്. കോർപ്പറേറ്റ് കുത്തകൾക്ക് രാജ്യം തീറെഴുതാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം കർഷകരേയും തൊഴിലാളികളേയും തള്ളിവിടുന്നത് ആത്മഹത്യകളിലേക്കാണ്. കേന്ദ്ര സർക്കാരിന്റെയും സംഘപരിവാരത്തിന്റെയും അ‍ജ്ഞാനുവർത്തികളായ മാതൃഭുമിയടക്കമുള്ള മാധ്യമങ്ങൾ പണിമുടക്കിനെതിരെ രം​ഗത്തു വന്നു. ട്വിറ്ററിലടക്കം വോട്ടിങ്ങ് നടത്തി പണിമടക്ക് ജനവിരു​ദ്ധമാണെന്ന് വരുത്തി തീർക്കാനുള്ള മാതൃഭൂമിയുടെ ശ്രമത്തിനേറ്റ തിരിച്ചടിയായിരുന്ന പോളിലെ പ്രേക്ഷക പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.