Home Newspool കേരള ബാങ്ക്‌ ഭരണസമിതി തെരഞ്ഞെടുപ്പ്: എൽഡിഎഫിന്‌ ഉജ്വല വിജയം

കേരള ബാങ്ക്‌ ഭരണസമിതി തെരഞ്ഞെടുപ്പ്: എൽഡിഎഫിന്‌ ഉജ്വല വിജയം

SHARE

കേരള സംസ്ഥാന സഹകരണ ബാങ്ക്‌ ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ ഉജ്വല വിജയം. എൽഡിഎഫിന്റെ മുഴുവൻ സ്ഥാനാർഥികളും തെരഞ്ഞെടുക്കപ്പെട്ടു. മുൻ ജില്ലാ സഹകരണ ബാങ്ക്‌ ആസ്ഥാനങ്ങളിലായിരുന്നു (നിലവിൽ കേരള ബാങ്കിന്റെ ക്രെഡിറ്റ്‌ പ്രോസസിങ്‌ സെന്ററുകൾ) വോട്ടെടുപ്പ്‌. മലപ്പുറം ജില്ലാ ബാങ്ക്‌ കേരള ബാങ്കിൽ ലയിച്ചിട്ടില്ലാത്തതിനാൽ ഇവിടെ നിന്നും പ്രതിനിധിയില്ല.
എൽഡിഎഫ്‌ പ്രതിനിധികളായ അഡ്വ. എസ്‌ ഷാജഹാൻ (തിരുവനന്തപുരം), അഡ്വ. ജി ലാലു (കൊല്ലം), എം സത്യപാലൻ (ആലപ്പുഴ), കെ ജെ ഫിലിപ്പ്‌ (കോട്ടയം), കെ വി ശശി (ഇടുക്കി), എം കെ കണ്ണൻ (തൃശൂർ), എ പ്രഭാകരൻ (പാലക്കാട്‌), പി ഗഗാറിൻ (വയനാട്‌), കെ ജി വത്സലകുമാരി (കണ്ണൂർ), സാബു എബ്രഹാം (കാസർകോട്‌), ഗോപി കോട്ടമുറിക്കൽ (അർബൻ ബാങ്ക്‌ പ്രതിനിധി) എന്നിവരാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. നേരത്തെ മൂന്നുപേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രമേശ്‌ ബാബു (പട്ടികജാതി വിഭാഗം, കോഴിക്കോട്‌), നിർമലാ ദേവി (വനിതാ സംവരണം, പത്തനംതിട്ട), പുഷ്‌പ ദാസ്‌ (വനിതാ സംവരണം, എറണാകുളം) എന്നിവരാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. മൂന്നുപേരും എൽഡിഎഫ് പ്രതിനിധികളാണ്.
മലപ്പുറം ഒഴികയുള്ള ജില്ലകളിലെ പ്രാഥമിക കാർഷിക വായ്‌പാ സംഘങ്ങളുടെ പ്രതിനിധി (ജില്ലയിൽനിന്ന്‌ ഒന്നുവീതം), അർബൻ ബാങ്കുകളിൽനിന്ന്‌ സംസ്ഥാനതലത്തിൽ ഒരു പ്രതിനിധി എന്നിവരെ തെരഞ്ഞെടുക്കാനാണ്‌ വോട്ടെടുപ്പ്‌. 1557 പ്രാഥമിക കാർഷിക വായ്‌പാ സഹകരണ സംഘങ്ങളുടെയും 51 അർബൻ ബാങ്കുകളുടെയും പ്രതിനിധികൾക്കായിരുന്നു വോട്ടവകാശം.
തെരഞ്ഞെടുക്കപ്പെടുന്നവർക്കുപുറമെ ആറുപേർകൂടി ചേരുന്നതാണ്‌ കേരള ബാങ്ക്‌ ഭരണസമിതി. രണ്ട്‌ സ്വതന്ത്ര പ്രൊഫഷണൽ ഡയറക്ടർമാരെ സർക്കാർ നാമനിർദേശം ചെയ്യും. സഹകരണ സെക്രട്ടറി, സഹകരണ സംഘം രജിസ്‌ട്രാർ, നബാർഡ്‌ കേരള റീജ്യണൽ ചീഫ്‌ ജനറൽ മാനേജർ, കേരള സംസ്ഥാന സഹകരണ ബാങ്ക്‌ സിഇഒ എന്നിവരും ബോർഡിൽ അംഗങ്ങളായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.