Home Newspool പോളിങ്ങ് ബൂത്തിൽ കോവിഡ് രോഗിയെന്ന് സിപിഎം പ്രചരിപ്പിക്കും, വിവാദ പ്രസം​ഗവുമായി കോൺ​ഗ്രസ് നേതാവ് ടി സിദ്ദിഖ്

പോളിങ്ങ് ബൂത്തിൽ കോവിഡ് രോഗിയെന്ന് സിപിഎം പ്രചരിപ്പിക്കും, വിവാദ പ്രസം​ഗവുമായി കോൺ​ഗ്രസ് നേതാവ് ടി സിദ്ദിഖ്

SHARE

വോട്ടർമാരിൽ കോവിഡ് പരിഭ്രാന്തി പടർത്തി വോട്ടു തേടി കോൺ​ഗ്രസ് നേതാവ് ടി സിദ്ദിഖ്. പോളിങ്ങ് ബുത്തിൽ കോവിഡ് രോഗിയെന്ന് സിപിഐഎം പ്രചരിപ്പിക്കുമെന്നും അതിനാൽ എല്ലാവരും 11 മണിക്കു മുമ്പ് തന്നെ വോട്ടു ചെയ്യണമെന്നും ടി സിദ്ദിഖ് പറയുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. രാവിലെ 11 മണിക്ക് മുമ്പ് യുഡിഎഫ് വോട്ടുകളെല്ലാം ചെയ്തു തീർക്കണമെന്നും. 11 മണി കഴിഞ്ഞാൽ ബൂത്തിൽ കോവിഡ് രോ​ഗിയെത്തിയെന്ന് സിപിഎം പ്രചരിപ്പിക്കുമെന്നും ദൃശ്യങ്ങളിൽ ടി സിദ്ദീഖ് പറയുന്നു.

തോൽവി ഉറപ്പായപ്പോൾ വ്യാജ പ്രചാരണങ്ങളിലൂടെ ജനങ്ങളിൽ പരിഭ്രാന്തി പടർത്തി വോടു പിടിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. സംസ്ഥാനത്തുടനീളം ഇത്തരത്തിൽ തെറ്റിധാരണ പടർത്താനുള്ള തുടർച്ചയായ ശ്രമം യുഡിഎഫിന്റെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട്. സംസ്ഥാനത്ത് കൊവിഡ് രോ​ഗികൾക്ക് വോട്ടു ചെയ്യാൻ പ്രത്യേക സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഈ വസ്തുകളെ മറച്ചാണ് ടി സിദ്ദിഖിന്റെ വ്യാജ പ്രചരണം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.