Home Politics ”ഹിന്ദുവായ അറുമുഖന് വോട്ട് ചെയ്യരുത്” വീടു കയറി പ്രചാരണം നടത്തിയ ലീ​ഗ് നേതാവിനെ തുരത്തി നാട്ടുകാർ

”ഹിന്ദുവായ അറുമുഖന് വോട്ട് ചെയ്യരുത്” വീടു കയറി പ്രചാരണം നടത്തിയ ലീ​ഗ് നേതാവിനെ തുരത്തി നാട്ടുകാർ

SHARE

വർ​ഗീയത പടർത്തി വോട്ടു പിടിക്കാനെത്തിയ ലീ​ഗ് നേതാവിനെ കൈയ്യോടെ പിടിച്ച് നാട്ടുകാർ. മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് പതിമൂന്നാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി അറുമുഖനാണ്. ”ഹിന്ദുവായ അറുമുഖന് വോട്ട് ചെയ്യരുത്” എന്ന് വീടുകളിൽ കയറി പ്രചാരണം നടത്തുന്നതിനിടെ ലീ​ഗ് നേതാവിനെ നാട്ടുകാർ പിടികൂടി. നാട്ടുകർ എത്തി വർ​ഗീയത പടർത്തിയാണോ വോട്ട് തേടൽ എന്ന് ചോദിച്ചയുടൻ ലീ​ഗ് നേതാവ് സ്കൂട്ടറെടുത്ത് കടന്നു കളയുകയായിരുന്നു.

ഇവിടെ നിർമ്മാണം പുരോഗമിക്കുന്ന മസ്ജിദിന് സ്ഥലം വിട്ടുകൊടുത്തത് സിപിഐഎമ്മിൻ്റെ ബ്രാഞ്ച് സെക്രട്ടറി കൂടിയായ അറുമുഖേട്ടനാണ് . ഇവിടെയാണ് മുസ്ലിം ലീഗുകാരൻ വന്ന് അറുമുഖൻ നമസ്കരിക്കാത്തവനാണ്, അതുകൊണ്ട് മുസ്ലിമായ അവരുടെ സ്ഥാനാർഥിക്ക് വോട്ട് ചെയ്യണം എന്ന് പറഞ്ഞത്. പിടികൂടി ചോദ്യം ചെയ്തപ്പോൾ ലീഗ് നേതാവ് സമ്മതിച്ചു, തെറ്റ് പറ്റിയതാണ്. ഇനി ആവർത്തിക്കില്ലെന്ന് ദൃശ്യങ്ങളിൽ കാണം.
തോൽവി ഉറപ്പായപ്പോൾ മതം പറഞ്ഞ് വോട്ട് പിടിക്കുന്നതാണ് ലീ​ഗിന്റെ തന്ത്രം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.