സംസ്ഥാനത്തെ 10, പ്ളസ് ടു അദ്ധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്കൂളിലെത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഒരുദിവസം അന്‍പത് ശതമാനം അദ്ധ്യാപകര്‍ എന്ന കണക്കിനാകണം ഹാജരാകേണ്ടത്. ഈ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് പഠന പിന്തുണ അദ്ധ്യാപകര്‍ കൂടുതല്‍ ശക്തമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പരീക്ഷാ കാലത്തിന് മുന്പുളള റിവിഷന്‍ ക്ലാസ്സുകള്‍ക്ക് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തണം. 10, പ്ളസ് ടു വിദ്യാര്‍ത്ഥികള്‍ക്കുളള ഡിജിറ്റല്‍ ക്ലാസ് ജനുവരി മാസത്തോടെ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും നിര്‍ദ്ദേശമുണ്ട്.
Home English ഡിസംബര്‍ 17 മുതല്‍ അദ്ധ്യാപകര്‍ സ്കൂളില്‍ എത്താന്‍ നിര്‍ദ്ദേശം; ഒരു ദിവസം എത്തേണ്ടത് 50 ശതമാനം...