Home Entertainment കേരളത്തിലെ സ്റ്റേജ് കലാകാർക്ക് സാന്ത്വനമായി ഒരു ഇടത് വലത് തിരിഞ്ഞ് സിനിമ

കേരളത്തിലെ സ്റ്റേജ് കലാകാർക്ക് സാന്ത്വനമായി ഒരു ഇടത് വലത് തിരിഞ്ഞ് സിനിമ

SHARE

കോവിഡ് കാലമായതിൽ പിന്നെ നാട്ടരങ്ങുകളിൽ തിരശ്ശീല ഉയർന്നിട്ടില്ല . എല്ലാ ആഘോഷങ്ങളും സാംസ്ക്കാരിക പരിപാടികളും മഹാമാരി കാരണം നിർത്തി വയ്‌ക്കേണ്ടിവന്നു .ഈ സാഹചര്യത്തിൽ പതിനായിരകണക്കിനു കലാകാരന്മാരുടേയും കലാകാരികളുയും ജീവിതം പ്രതിസന്ധിയിലായി . നാട്ടരങ്ങുകളിൽ തങ്ങളുടെ കഴിവുകൾ പ്രകടനമാക്കി ജീവിതം കൂട്ടിമുട്ടിപിച്ചു പ്രതീക്ഷകൾ ആയുധമാക്കി ജീവിച്ചവർ ഇന്നു കരകാണാകടലുപോലെ തിരതല്ലുകയാണ്…

ഈ വിഷമഘട്ടത്തിലും പ്രതീക്ഷയുടെ നാമ്പുമായി ഒരു ചിത്രം ഒരുങ്ങുകയാണ് .കരുനാഗപ്പള്ളി നാടകശാലക്കു വേണ്ടി റിട്ടേർഡ് അധ്യാപകനും കഴിഞ്ഞ 56 വർഷമായി തുടർച്ചയായി കൊല്ലം അശ്വതി ഭാവന നടക സമതി നടത്തി വരുന്ന കരുനാഗപ്പള്ളി ക്യഷ്ണൻകുട്ടി കഥയും തിരക്കഥയും സംഭാക്ഷണവും ഒരുക്കി കേരളത്തിലെ 54 ലോളം നാടക സാംസ്ക്കാരിക കലാകാരെ അണിനിരത്തി കൊണ്ടുള്ള പുതിയ ചിത്രമാണ് “ഇടതു വലതു തിരിഞ്ഞ് “. വലിയ വനെന്നോ ചെറിയവനെന്നോ ഭാവമില്ലാത്ത ഒരു സംഘം പച്ചയായ മനുഷ്യർ സിനിമ എന്ന ഒരു വലിയ കൂട്ടായ്മയുടെ കുടകീഴിൽ എത്തിയ ആഹ്ലാദത്തിലാണ്…

പ്രസാദ് നൂറനാടാണ് ചിത്രം സംവിധാനം ചെയ്യുന്നത് . ചേർത്തല രാജൻ, നിഖിൽ ബാബു, ജോഷി കാളാരൻ, അശോകൻ, മുജീബ്, സുരേഷ്, പോണാൽ നന്ദകുമാർ, മധു പട്ടത്താനം, പ്രകാശ് മുതുകുളം, സുജിത്ത്, ഷാനവാസ് കമ്പികീഴിൽ , വിനോദ് ക്രിഷ്ണ, അബാ മോഹൻ, പ്രസന്നൻ , ഡോ.അമീൻ, അഡ്വ.വിനു, ജിതിൻ ശ്യാം കൃഷ്ണ, ശക്തികുമാർ, ജയൻ മoത്തിൽ, ബാലൻ ഓച്ചിറ, ജയരാജ്, മണികുട്ടി, ജയ, ഗീതാഞ്ജലി, ജലജ, കല, രത്നമ്മ ബ്രാഹ്മമുഹുർത്തം, തുടങ്ങി അമ്പത്തിനാലോളം കലാ കാർ അണിനിരക്കുന്ന്
കൂടാതെ ഇവർക്ക് പൂർണ പിന്തുണയുമായി സാമൂഹ്യ പ്രവർത്തകയും
വനിതാ കമ്മീഷൻ അംഗവുമായ ഡോ. ഷാഹിദാ കമാലുംകാരുണ്യ പ്രവർത്തകൻ ഗാന്ധിഭവൻ സ്ഥാപകൻ പുനലൂർ സോമരാജ്, മജീഷ്യൻ സാമ്രാജ്, അഭിനയിക്കുന്നു.. കലോത്സവ വേദികളിലൂടെ കലാ പ്രതിഭയായ അർജുൻ K കുളത്തിങ്കൾ നായകനാകുന്നു . നായികയായി ഭാഗ്യലക്ഷ്മിയും, ഉപനായികയായി ഹർഷ കാർത്തികയും അഭിനയിക്കുന്നു.

കരുനാഗപ്പള്ളി, ഓച്ചിറ ഭാഗങ്ങളിൽ ചിത്രീകരണം തുടരുന്നു.രാജീവ് ആലുങ്കലിന്റെ വരികൾക്ക് അജയ് .കെ സംഗീതം നൽകിയ രണ്ട് പാട്ടുകളും ചിത്രത്തിലുണ്ട് 15 ലക്ഷം രൂപക്കാണ് 25 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കുന്നതു…

ചിത്രത്തിന്റെ ലാഭം പൂർണമായും ദുരിതം അനുഭവിക്കുന്ന കലാകാരന്മാർക്കായി ഉപയോഗപ്പെടുത്തുമെന്ന് കരുനാഗപ്പള്ളി ക്രിഷ്ണൻകുട്ടി പറയുന്നു..കേന്ദ്ര സർക്കാരിന്റെയും കേരള സർക്കാരിന്റെയും നേത്യത്വത്തിൽ ഏതാണ്ട് 20 വർഷകാലംകേരളത്തിലുടനീളം തെരുവുനാടകങ്ങൾ അവതരിപ്പിച്ച് പ്രസസ്ഥനാണ് കരുനാഗപ്പള്ളി ക്രിഷ്ണൻകുട്ടി..

തന്റെയും , ഭാര്യ റിട്ടേർഡ് സെയിൽസ് ടാക്സ് ഉദ്യോഗസ്ഥ രത്നമ്മ ബ്രാഹ്മമുഹുർത്തത്തിന്റെയും പെൻഷൻ പണവും മക്കൾ ജിതിൻ ശ്യാം ക്രിഷ്ണയും നിതിൻ ഭാവനയും, സഹായിച്ചാണ് ഇടതു വലതു തിരിഞ്ഞ് ചിത്രം നിർമ്മിക്കുന്നതു..

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.