കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ആളുകൾ തലസ്ഥാന നഗരത്തിൽ നിരവധി ആവശ്യങ്ങൾക്കായി എത്തുന്നുണ്ട്. നഗരങ്ങളിൽ സ്ത്രീകൾക്കായി സുരക്ഷിത താവളങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ “എന്റെ കൂട്” , പൗർണമി തുടങ്ങിയ പറ്റാത്തതികൾ നടപ്പാക്കിയിട്ടുണ്ട്.
നഗരത്തിൽ എത്തുന്നവര്ക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ ഉയർന്ന നിലവാരത്തിലുള്ള പൊതുശൗചാലയങ്ങൾ നിർമ്മിച്ചിരിക്കുകയാണ് തിരുവനന്തപുരം നഗരസഭ.വെറുതെ ഒരു പൊതു കംഫർട്ട് സ്റ്റേഷൻ എന്നതിലുപരി ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിധത്തിലാണ് നിർമ്മണം നടത്തിയിരിക്കുന്നത്.
എല്ലാവക്കും തുല്യത എന്ന ലക്ഷ്യത്തോടെ ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ് എന്നീ വിഭാഗങ്ങളെയും പ്രത്യേകം പരിഗണിച്ച് സൗകര്യങ്ങൾ നിർമിച്ചിട്ടുണ്ട്. കൂടാതെ നിലവിലുള്ളവ നവീകരിക്കുകയും ചെയ്തു.
മൂക്ക് പൊത്താതെ കയറാൻ കഴിയുന്ന ശൗചാലയങ്ങൾ നഗരത്തിന്റെ വികസനത്തിന്റെ ഭാഗമാണ്. ജനങളുടെ ആവശ്യം മനസിലാക്കിയാണ് ഈ പറ്റാത്തതി നടപ്പാക്കിയിരിക്കുന്നത്. നഗരസഭയുടെ നേതൃത്വത്തിൽ പുതിയത് നിർമിച്ചപ്പോൾ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നിലവിലുള്ളതിൽ ആറെണ്ണം നവീകരിക്കുകയും ചെയ്തു.
നഗരസഭാ പരിധിയിൽ 12 ശൗചാലയങ്ങളാണ് പുതുതായി ഒരുക്കിയത്. വഴുതക്കാട്, മണക്കാട്, കഴക്കൂട്ടം തുടങ്ങിയ പ്രധാന ഇടങ്ങളിൽ എല്ലാം നിർമിച്ചു. പുത്തരിക്കണ്ടം മൈതാനം, കോർപറേഷൻ ഓഫീസ്, തമ്പാനൂർ സുലഭ് കംഫർട്ട് സ്റ്റേഷൻ, തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ നവീകരണപ്രവർത്തനങ്ങൾ പൂർത്തിയായി.
നഗരത്തിലെത്തുന്നവർക്കും സ്വാദേശികൾക്കും ഒരുപോലെ ഉപകാരപ്പെടുന്നതാണ് ഈ പദ്ധതി. കംഫോര്ട് സ്റ്റേറ്റോഷനുകൾ വൃത്തിയായി സൂക്ഷിക്കാൻ ജോലിക്കാരെയും നിയമിച്ചിട്ടുണ്ട്. എന്നാൽ ലഭ്യമായ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്ന നമ്മളും അത് വൃത്തിഹീനമാക്കത്തെ സൂക്ഷിക്കണം. സ്മാർട്ട് സിറ്റി എന്ന സ്വപനം സർക്കാർ മാത്രം ആഗ്രഹിച്ചാൽ നടക്കുന്ന ഒന്നല്ല. സർക്കാരിനെ പിന്തുണ നൽകി അവർക്കൊപ്പം ജനങ്ങളും ഉണ്ടാകണം.