കഴിഞ്ഞ ദിവസം സഞ്ജു തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇൻസ്റ്റഗ്രാം പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ബ്ലാസ്റ്റേഴ്സിൻെറ ഔദ്യോഗിക സ്പോൺസർ കൂടിയാണ് ഹീൽ. ഹീൽ-കെ.ബി.എഫ്.സി ഹാൻഡ് സാനിറ്റൈസർ 50 മി.ലി, 100 മി.ലി, 500 മി.ലി പാക്കറ്റുകളിലും 20 മി.ലി പോക്കറ്റ് സ്പ്രേ വകഭേദത്തിലുമാണ് എത്തുന്നത്.
മഞ്ഞളിനൊപ്പം ഐ സോപ്രൊ പൈൽ ആൽക്കഹോളും ചേരുവകളുടെ പട്ടികയിലുണ്ട്. 49 രൂപക്ക് 250 സ്പ്രേകൾ വരെ അടിക്കാവുന്ന വിധത്തിൽ, പോക്കറ്റിൽ ഉൾക്കൊള്ളുന്ന സൗകര്യം കൂടി കണക്കിലെടുത്താണ് 20 മി.ലി സാനിറ്റൈസർ പാക്കറ്റ്. മഞ്ഞൾ അടിസ്ഥാനമാക്കിയുള്ള ഷവർജെൽ, ഹാൻഡ്് വാഷ് എന്നിവ യഥാക്രമം 89 രൂപയും 75 രൂപയും വിലയുള്ള 250 മി.ലി കുപ്പികളിലാണ് വരുന്നത്.