ഇന്റർനാഷണൽ ഫിനാൻസ് കോർപറേഷനിൽ നിന്നും കിഫ്ബി വായ്പയെടുക്കാൻ കിഫ്ബി തീരുമാനിച്ചതായി ധനമന്ത്രി ഡോ.തോമസ് ഐസക്.
1100 കോടി സമാഹരിക്കാനാണു ലക്ഷ്യം.ഗ്രീൻ ബോണ്ടായോ ഗ്രീൻ വായ്പയായോ ആയിരിക്കും വായ്പയെടുക്കുന്നത്.ഐഎഫ്സി ലോക ബാങ്കിന്റെ ഒരു സബ്സിഡിയറി ആണെകിലും ഈ വായ്പ വിദേശ വായ്പ അല്ല.ഇന്ത്യൻ രൂപയിൽ ഇടയിലാണ് ഈ വായ്പാ അനുവദിക്കുന്നത്. എങ്ങനെ വേണമെന്നതിൽ കിഫ്ബി തീരുമാനമെടുക്കുമെന്നും വിദേശത്തല്ലാത്തതിനാൽ റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സ്പീക്കർക്ക് അതൃപ്തിയെന്ന വാർത്ത മാധ്യമങ്ങൾ സൃഷ്ടിച്ചതാണെന്നും അവകാശ ലംഘന വിഷയത്തിൽ മറുപടി വൈകുന്നതിൽ സ്പീക്കർക്ക് അതൃപ്തിയുണ്ടെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു. അവകാശ ലംഘനം നടന്നിട്ടുണ്ടെങ്കിൽ ശിക്ഷ സ്വീകരിക്കാനും തയാറാണെന്നും സ്പീക്കറുടെ നോട്ടിസിന് ഉടൻ മറുപടി നൽകുമെന്നും മന്ത്രി വിശദീകരിച്ചു.
സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ സ്പീക്കർക്ക് അതൃപ്തിയുള്ളതായി റീപ്പർട്ടുകൾ പുറത്തുവന്നിരുന്നു. സിഎജി റിപ്പോർട്ടിന്റെ ഉളളടക്കം മാധ്യമങ്ങളിലൂടെ ധനമന്ത്രി വെളിപ്പെടുത്തിയതാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ട്.