ഫെഫ്കയുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയനിൽ ഭിന്നത. ഭിന്നതയെത്തുടർന്ന് പ്രൊഡക്ഷൻ കൺട്രോളർമാരായ ബാദുഷയും പ്രതാപൻ കല്ലിയൂരും യൂണിയൻ നിർവാഹക സമിതി അംഗത്വം രാജിവച്ചു.
സംഘടനയിൽ അഴിമതി ആരോപണം നേരിട്ട ഭരണസമിതി വീണ്ടും ചുമതലയേറ്റതിൽ പ്രതിഷേധിച്ചാണ് രാജി. ഓഫീസിനായി സ്ഥലം വാങ്ങിയതിലും ഇൻഷുറൻസ് തുക അടച്ചതിലും ക്രമക്കേടുണ്ടെന്നായിരുന്നുവെന്നാണ് നാല് അംഗങ്ങളുടെയും പരാതി.