Home Politics ചെന്നിത്തല നുണ പറഞ്ഞു, പഴയ രഹസ്യമൊഴിയിൽ പേരില്ല, തെളിവുകൾ പുറത്ത്

ചെന്നിത്തല നുണ പറഞ്ഞു, പഴയ രഹസ്യമൊഴിയിൽ പേരില്ല, തെളിവുകൾ പുറത്ത്

SHARE

ബാർ കോഴയിൽ തനിക്കെതിരെ അന്വേഷണം നടന്നിരുന്നെന്ന രമേശ് ചെന്നിത്തലയുടെ വാദം പൊളിച്ച് ബിജു രമേശിൻ്റെ പഴയ രഹസ്യമൊഴി പുറത്തുവന്നു.

ബിജു രമേശ് കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ രമേശ് ചെന്നിത്തലയുടെ പേര് പറഞ്ഞില്ല. രഹസ്യമൊഴിയുടെ പകർപ്പ് പുറത്തു വന്നതോടെയാണ് ചെന്നിത്തലയുടെ പേര് ബിജു രമേശ് പറഞ്ഞിട്ടില്ലെന്ന് വ്യക്തമായത്.ഇതോടെ ചെന്നിത്തലയ്ക്കെതിരെ അന്വേഷണത്തിനു വഴി തുറന്നു.

ബാർ കോഴയിൽ ചെന്നിത്തലയ്ക്കെതിരെ അന്വേഷണ അനുമതി ആവശ്യപ്പെട്ടുള്ള ഫയൽ ഗവർണ്ണറുടെ പരിഗണനയിൽ ആണുള്ളത്. ഏതന്വേഷണവും ആകാമെന്ന് പുറത്ത് വെല്ലുവിളിച്ച ചെന്നിത്തല പക്ഷെ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് രഹസ്യമായി ഗവർണർക്ക് കത്തെഴുതുകയും ചെയ്തു.

തനിക്കെതിരെ നേരത്തെ അന്വേഷണം നടത്തിയതിനാൽ ഇപ്പോൾ അനുമതി നൽകരുതെന്നായിരുന്നു ചെന്നിത്തല ഗവർണറോട് അഭ്യർത്ഥിച്ചത്. ഗവർണറെ തെറ്റിദ്ധരിപ്പിച്ച് അന്വേഷണം തടയുകയായിരുന്നു ലക്ഷ്യം. രഹസ്യമൊഴി പുറത്തു വന്നതോടെ ചെന്നിത്തലയുടെ കള്ളം കയ്യോടെ പിടിക്കപ്പെട്ടു.

രമേശ് ചെന്നിത്തലയ്ക്കെതിരെ രഹസ്യമൊഴി നൽകിയില്ലെന്ന് നേരത്തെ ബിജു രമേശും പറഞ്ഞിരുന്നു. രഹസ്യമൊഴി നൽകുന്ന ദിവസം ചെന്നിത്തലയും ചെന്നിത്തലയുടെ ഭാര്യയും വിളിച്ച് പേരു പറയരുതെന്ന്‌ ആവശ്യപ്പെട്ടു. അതനുസരിച്ച്, പേരു പറയാതിരുന്നെന്നും ബിജു രമേശ് പറഞ്ഞിരുന്നു.

കെ പി സി സി പ്രസിഡണ്ടായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് കെ പി സി സി ഓഫീസിലെത്തി ഒരു കോടി നൽകി എന്നായിരുന്നു ബിജു രമേശിൻ്റെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.