Home Politics കൈക്കൂലി : എം കെ രാഘവൻ എം പിക്കെതിരെ കേസ്

കൈക്കൂലി : എം കെ രാഘവൻ എം പിക്കെതിരെ കേസ്

SHARE

കൈക്കൂലി കേസിൽ കോൺഗ്രസ് നേതാവും കോഴിക്കോട് എം പിയുമായ എം കെ രാഘവനെതിരെ കേസ് രജിസ്റ്റർ ചെയ്തു. വിജിലൻസ് ഡയറക്ടറുടെ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അധിക തുക ചെലവഴിച്ചുവെന്നതും അന്വേഷിക്കും.

രാഘവനെതിരെ അന്വേഷണം നടത്താൻ ലോകസഭാ സ്പീക്കറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്.

2014-ൽ വോട്ടർമാരെ സ്വാധീനിക്കാൻ രണ്ടു കോടി രൂപ ചെലവഴിച്ചിരുന്നതായി എം കെ രാഘവൻ നേരത്തെ പറഞ്ഞിരുന്നു.ഒരു വാർത്താ ചാനലിൻ്റെ സ്റ്റിംഗ് ഓപ്പറേഷനിലാണ് എം കെ രാഘവൻ ഇക്കാര്യം തുറന്നു സമ്മതിച്ചത്.ലോകസഭാ തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ചുകോടി രൂപ എം കെ രാഘവൻ ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.