ഉത്തര്‍പ്രദേശ് സർക്കാർ നടപ്പാക്കിയ ലൗ ജിഹാദ് നിയമ നിര്‍മാണത്തിനെതിരെ അലഹബാദ് ഹൈക്കോടതി. മതപരിവർത്തന വിവാഹം തടയുന്നത് ശരിയായില്ലെന്നും വ്യക്തികളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും കോടതി വ്യക്തമാക്കി. അലഹബാദ് ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റേതാണ് ഉത്തരവ്.
വിവാഹത്തിനായി മാത്രമുള്ള മതപരിവർത്തനം ശരിയല്ലെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന് ബഞ്ച് റദ്ദാക്കി.രണ്ട് വ്യക്തികള്‍ക്ക്, അവര്‍ ഒരേ ലിംഗത്തില്‍ പെട്ടവരായാലും ഒന്നിച്ചു ജീവിക്കാൻ അവകാശമുണ്ടെന്നും പ്രായപൂര്‍ത്തിയായവരുടെ ഈ അവകാശത്തില്‍ കടന്നുകയറാന്‍ സര്‍ക്കാരിനോ മറ്റുള്ളവര്‍ക്കോ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.ജസ്റ്റിസ് പങ്കജ് നഖ്വിയും ജസ്റ്റിസ് വിവേക് അഗര്‍വാളുമാണ് ഉത്തരവ് നൽകിയത്.