കേന്ദ്ര സർക്കാരിൻെറ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ 26ന് നടത്തുന്ന പണിമുടക്കിനെ മാധ്യമ പ്രവർത്തകരും ജീവനക്കാരും പിന്തുണക്കും. മാധ്യമ പ്രവർത്തകരുടെ വേജ്ബോഡ് ഇല്ലാതാക്കുന്ന തൊഴിൽകോഡുകളാണ് കേന്ദ്രസർക്കാർ പാസ്സാക്കിയിരിക്കുന്നത്.
ഇത് ഉൾപ്പെടെ രാജ്യത്തെ തൊഴിലാളികളെയുേം കർഷകരെയും പ്രതികൂലമായ ബാധിക്കുന്ന നയങ്ങൾ തിരുത്തണമെന്ന ആവശ്യപ്പെട്ട് നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കേണ്ടതുണ്ട്. രാജ്യത്തെ ഭൂരിപക്ഷം തൊഴിലാളികളും പങ്കെടുക്കുന്ന പണിമുടക്കിന് എല്ലാ പിന്തുണയും ഐക്യദാർഡ്യവും പ്രഖ്യാപിക്കുന്നു.
പണിമുടക്ക് വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെ)സംസ്ഥാന പ്രസിഡണ്ട് കെ പി റെജി, ജനറൽ സെക്രട്ടറി ഇ എസ് സുഭാഷ്, കേരള ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ(കെഎൻഇഎഫ്) സംസ്ഥാന പ്രസിഡണ്ട് എം സി ശിവകുമാർ, സെക്രട്ടറി സി മോഹനൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭ്യർഥിച്ചു.