Home Politics രണ്ടില ചിഹ്നം ജോസിന് തന്നെ , ജോസഫ് വിഭാഗം അപ്പീലിന് സ്റ്റേ ഇല്ല

രണ്ടില ചിഹ്നം ജോസിന് തന്നെ , ജോസഫ് വിഭാഗം അപ്പീലിന് സ്റ്റേ ഇല്ല

SHARE

രണ്ടില ചിഹ്നം കേരളം കോൺഗ്രസ്സ് ജോസ് വിഭാഗത്തിന് തന്നെ. ചിഹ്നം അനുവദിച്ചതിന് പി.ജെ ജോസഫ് നൽകിയ അപ്പീലിൽ സ്റ്റേ അനുവദിക്കില്ലന്ന് ഹൈക്കോടതി അറിയിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെയാണ് തീരുമാനം. ഹർജിയിൽ വിശദമായ വാദത്തിന് ശേഷം അന്തിമ വിധി പുറപ്പെടുവിക്കുമെന്നു ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി .

ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെ ചോദ്യം ചെയ്താണ് പിജെ ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്.

ഹര്‍ജി തള്ളിയ കോടതി തെരെഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം ശരി വയ്ക്കുകയായിരുന്നു .ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ജോസ് കെ മാണി വിഭാഗത്തിന് തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നത്തിൽ മത്സരിക്കും.

The High Court will not allow stay on the appeal of PJ Joseph, the two-leaf cloverleaf

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.