Home Politics ബാർ കോഴയിൽ ചെന്നിത്തലയുടെ വാദം പൊളിയുന്നു, അന്വേഷണത്തിന് തടസമില്ല

ബാർ കോഴയിൽ ചെന്നിത്തലയുടെ വാദം പൊളിയുന്നു, അന്വേഷണത്തിന് തടസമില്ല

SHARE

”ബാർ കോഴയിൽ മൂന്നു തവണ അന്വേഷണം നടത്തിയതാണ്. അതു കൊണ്ട് തനിക്കെതിരായ വിജിലൻസ് അന്വേഷണ നീക്കം രാഷ്ട്രീയ പ്രേരിതമാണ് “. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസങ്ങളിലായി ഉയർത്തിയ വാദം ഇതായിരുന്നു. ചെന്നിത്തലയുടെ അണികളും ചാമക്കാലമാരും ഈ വാദം ഉയർത്താൻ ചാനലുകളിൽ കിണഞ്ഞു പരിശ്രമിച്ചു. എന്നാൽ ബിജു രമേശിൻ്റെ വാർത്താ സമ്മേളനത്തോടെ ചെന്നിത്തലയും കൂട്ടരും കെട്ടിപ്പൊക്കിയ ന്യായീകരണം ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു.

രമേശിനെ തകർത്ത ബിജു രമേശിൻ്റെ വാദം ഇങ്ങനെ ” രമേശ് ചെന്നിത്തലയ്ക്കെതിരെ ഞാൻ നേരത്തെ ഒരു മൊഴിയും നൽകിയിട്ടില്ല. രഹസ്യമൊഴിയുടെ അന്ന് രാവിലെ ചെന്നിത്തലയുടെ ഭാര്യ വിളിച്ച് ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ടു. കുറച്ചു കഴിഞ്ഞ് ചെന്നിത്തല നേരിട്ട് വിളിച്ചും ഇതേ ആവശ്യം ഉന്നയിച്ചു. അതു കൊണ്ട് ചെന്നിത്തല പണം സ്വീകരിച്ച കാര്യം മൊഴിയിൽ പറഞ്ഞിരുന്നില്ല”

അതായത് ചെന്നിത്തലയുടെ പങ്ക് നേരത്തെ അന്വേഷിച്ചുവെന്ന വാദം തെറ്റാണ്. കെ പി സി സി ഓഫീസിലെത്തി ഒരു കോടി രൂപ കൈമാറി എന്ന ബിജു രമേശിൻ്റെ പ്രസ്താവന പുതിയ വെളിപ്പെടുത്തലായി കണക്കാക്കാനുമാകും.ചെന്നിത്തലയ്ക്കെതിരെ അന്വേഷണം നടത്താൻ നിയമപരമായ തടസങ്ങൾ ഉണ്ടാവില്ല. തൻ്റെ പേര് പറയരുതെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല വിളിച്ചുവെന്ന ബിജു രമേശിൻ്റെ പ്രസ്താവന വിഷയത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നതായും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.