Home Newspool കടലില്‍ കുളിക്കുന്നതിനിടെ സ്രാവിന്റെ കടിയേറ്റ് വിനോദസഞ്ചാരി മരിച്ചു

കടലില്‍ കുളിക്കുന്നതിനിടെ സ്രാവിന്റെ കടിയേറ്റ് വിനോദസഞ്ചാരി മരിച്ചു

SHARE

വടക്ക് പടിഞ്ഞാറന്‍ സമുദ്ര തീരത്തെ കേബിള്‍ ബീച്ചില്‍ ഇന്ന് രാവിലെയായിരുന്നു അപകടം ഉണ്ടായത്. കടലില്‍ കുളിക്കുന്നതിനിടെയാണ് സഞ്ചാരിയ്ക്ക് സ്രാവിന്റെ കടിയേറ്റത്. സ്രാവിന്റെ കടിയേറ്റ് വിനോദസഞ്ചാരി മരിച്ചു. ഓസ്‌ട്രേലിയയിലാണ് സംഭവം.

ഉടന്‍ തന്നെ ഇദ്ദേഹത്തെ കരയിലെത്തിച്ച്‌ ചികിത്സ നല്‍കിയെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. ഓസ്‌ട്രേലിയയിലെ ബ്രൂം പട്ടണത്തില്‍ നിന്നും 22 കിലോമീറ്റര്‍ അകലെയാണ് കേബിള്‍ ബീച്ച്‌. സ്രാവിന്റെ ആക്രമണം താരതമ്യേന കുറവാണ് ഇവിടെ. എന്നാല്‍ അപകടകാരികളായ ആമകളുടെ സാന്നിദ്ധ്യം ബീച്ചില്‍ ഉണ്ട്. അതിനാല്‍ തന്നെ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ കേബിള്‍ ബീച്ച്‌ അടച്ചിടാറുണ്ട്.
സ്രാവിന്റെ ആക്രമണത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ ഉണ്ടാകുന്ന എട്ടാമത്തെ മരണമാണിതെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.