Home Articles ചേമ്പില നൽകുന്ന ആരോഗ്യ ഗുണങ്ങൾ ചില്ലറയല്ല

ചേമ്പില നൽകുന്ന ആരോഗ്യ ഗുണങ്ങൾ ചില്ലറയല്ല

SHARE

ചേമ്പിന്റെ താളും വിത്തും കറി വയ്ക്കാറുണ്ടെങ്കിലും പലപ്പോഴും ഇല കളയുകയാണു പതിവ്. എന്നാൽ ചേമ്പില നൽകുന്ന ആരോഗ്യത്തെക്കുറിച്ച് അറിഞ്ഞാൽ ചേമ്പില കളയില്ല എന്നുറപ്പാണ്. ജീവകം എ കൊണ്ടു സമ്പുഷ്ടമായ ചേമ്പിലയിൽ ജീവകം സി, ബി, തയാമിൻ, റൈബോഫ്ലേവിൻ, ഫോളേറ്റ് ഇവയും മാംഗനീസ്, കോപ്പർ, പൊട്ടാസ്യം, അയൺ എന്നിവയുമുണ്ട്. ഒരു കപ്പ് ചേമ്പിലയിൽ 35 കാലറിയും ധാരാളം ഭക്ഷ്യനാരുകളും വളരെ കുറഞ്ഞ അളവിൽ കൊഴുപ്പും ഉണ്ട്.

ചേമ്പിലയുടെ ആരോഗ്യ ഗുണങ്ങൾ

* അർബുദം തടയാനും രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും കണ്ണിന്റെ ആരോഗ്യത്തിനും സഹായകം.
* നാരുകൾ ധാരാളം ഉള്ളതിനാൽ ദഹനപ്രശ്നങ്ങൾ അകറ്റും. കൊളസ്ട്രോളും കുറയ്ക്കുന്നു.
* കാലറി വളരെ കുറവായതിനാലും പോഷകങ്ങളെല്ലാം അടങ്ങിയതിനാലും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
* രക്തസമ്മർദവും ഇൻഫ്ലമേഷനും കുറയ്ക്കുന്നു. പൊട്ടാസ്യവും ആന്റി ഇൻഫ്ലേറ്ററി സംയുക്തങ്ങളും അടങ്ങിയതിനാലാണിത്.
* ബി ജീവകങ്ങൾ ധാരാളം അടങ്ങിയതിനാൽ ഗർഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളർച്ചയ്ക്കും നാഡീവ്യവസ്ഥയെ ശക്തിപ്പെടുത്താനും സഹായകം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.