Home Politics തമിഴകത്ത് ഷാ തന്ത്രം ഫലിച്ചില്ല, രജനീകാന്തിന്റെ പിന്തുണ ലഭിക്കില്ല

തമിഴകത്ത് ഷാ തന്ത്രം ഫലിച്ചില്ല, രജനീകാന്തിന്റെ പിന്തുണ ലഭിക്കില്ല

SHARE

മിഴകത്ത് ബിജെപി തരംഗം സൃഷിക്കാനായി നിർണായക സന്ദർശനം നടത്തുന്ന അമിത് ഷായ്ക്ക് ആദ്യ തിരിച്ചടി. സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമായിരുന്ന രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം വേഗത്തിലാക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്.

അമിത് ഷായുടെ വാഗ്‌ദങ്ങൾക്ക് സൂപ്പർ സ്റ്റാറിനെ വീഴ്ത്താൻ കഴിഞ്ഞില്ലെന്നും വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്നു രജനികാന്ത് വ്യക്തമാകയെന്നും റിപ്പോർട്ടുകളുണ്ട്.

ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്ര രൂപീകരണം കൂടിയാണ് ഷായുടെ വരവിന്റെ ലക്ഷ്യം. ഹിന്ദു വോട്ട് ലക്ഷ്യം വെച്ചുള്ള വെട്രിവേൽ യാത്രയ്ക്ക് സർക്കാർ അനുമതി നിഷേധിച്ചത് ബിജെപിയ്ക്ക് തിരിച്ചടിയായിരുന്നു.

പാർട്ടി പ്രഖ്യാപനത്തിൽ നിന്നും പിന്മാറുമെന്ന് സൂചന നൽകിയ രജനികാന്തിനെ ബിജെപിയ്ക്ക് അനുകൂലമാക്കി മാറ്റാനാണ് അമിത് ഷാ ശ്രമിച്ചത്. എന്നാൽ രാഷ്ട്രീയ കാര്യത്തിൽ തന്റെ മുൻ നിലപാടിൽ രജനീകാന്ത് ഉറച്ചുനിന്നു.

രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി. എന്നാൽ ഈ ചർച്ചകളൊന്നും ഫലം കണ്ടില്ലെന്നാണ് നിലവിലെ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിൽ ശക്തി വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.ഈ ഘട്ടത്തിലാണ് അമിത് ഷായുടെ വരവ് ശ്രദ്ധായാകർഷിക്കുന്നത്.എന്നാൽ രജനികാന്ത് – അമിത്ഷാ ചർച്ചയുടെ വിവരങ്ങൾ പാർട്ടി വൃത്തം പുറത്തുവിട്ടിട്ടില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.