Home Newspool ബിഹാറില്‍ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

ബിഹാറില്‍ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

SHARE

ബിഹാറില്‍ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ശനിയാഴ്ച അര്‍ധരാത്രിയാണ് ബിഹാറിലെ ഗയയില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റ് സോണല്‍ കമാന്‍ഡര്‍ അലോക് യാദവ് അടക്കമുള്ള മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.

ഗയ ജില്ലയിലെ ബനചട്ടി വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. എവിടെ ആയുധങ്ങളുമായി മാവോയിസ്റ്റുകൾ എത്തിയെന്ന വിവരത്തെത്തുടർന്നാണ് സുരക്ഷാസേന എത്തിയത്. മാവോയിസ്റ്റുകൾക്കായി രാത്രി 12.20 മണിയോടെ തെരച്ചിൽ നടത്തുമ്പോൾ വെടിയുതിർത്തുവെന്നും തുടർന്ന് ഏറ്റുമുട്ടലുണ്ടായി എന്നുമാണ് പൊലീസ് പറയുന്നത്.

മാവോയിസ്റ്റുകളോട് കോബ്ര കമാന്‍ഡോകളും ബിഹാര്‍ പൊലീസും ചേര്‍ന്നാണ് ഏറ്റുമുട്ടിയത്. മാവോയിസ്റ്റുകളില്‍ നിന്നും എകെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.