Home Politics വികസനവിരുദ്ധ നീക്കം തുറന്നുകാട്ടി പ്രതിപക്ഷത്തെ ആഞ്ഞടിച്ച് കാന്തപുരം വിഭാഗം

വികസനവിരുദ്ധ നീക്കം തുറന്നുകാട്ടി പ്രതിപക്ഷത്തെ ആഞ്ഞടിച്ച് കാന്തപുരം വിഭാഗം

SHARE

കേരളത്തിന്റെ വികസന പദ്ധതികൾ അട്ടിമറിക്കാനുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെയും പ്രതിപക്ഷത്തിന്റെയും പാരവെപ്പിനെതിരെ ഉറച്ച നിലപാടുമായി സുന്നി വിദ്യാർത്ഥി -യുവജന സംഘടന.

കാന്തപുരം എ പി അബൂബക്കർ മുസല്യാർ നയിക്കുന്ന സുന്നി വിഭാഗത്തിലെ എസ് എസ് എഫാണ് രാഷ്ട്രീയാന്ധത ബാധിച്ച വികസന വിരുദ്ധർക്കെതിരെ ആഞ്ഞടിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ തെറ്റായ ആഭിചാരത്തിന് ചൂട്ടുപിടിക്കുന്നതിൽ നിന്ന് പ്രതിപക്ഷം പിന്തിരിയണമെന്ന് സംഘടന ആവശ്യപ്പെട്ടു.

എസ് എസ് എഫ് മുഖമാസികയായ “രിസാല ” യിലെ മുഖ്യലേഖനത്തിലാണ് കേന്ദ്ര ഏജൻസികൾക്കും അവയ്ക്ക് അരുനിൽക്കുന്ന പ്രതിപക്ഷത്തിനുമെതിരെയുള്ള രൂക്ഷമായ വിമർശനം.

സംസ്ഥാനഭരണത്തിനെതിരെ അരുതാത്ത ഇടപെടലുകളാണ് കേന്ദ്ര ഏജൻസികളിൽനിന്നുണ്ടാകുന്നത്. അമിതാധികാരം കാട്ടുന്നത് അംഗീകരിക്കാനാവില്ല.

ഭരണഘടനാ മൂല്യങ്ങൾ കാറ്റിൽ പറത്തുന്ന ഇത്തരം കൈയേറ്റങ്ങൾക്ക് കൈയടിക്കുന്നവർ തിരുത്താൻ തയ്യാറാവണം. നാടിനും ജനങ്ങൾക്കും ദോഷംചെയ്യുന്ന വിനാശകരമായ നീക്കങ്ങളെ എസ് എസ് എഫ് ശക്തിയായി അപലപിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.