Home Newspool പൊലീസ് നിയമഭേദഗതി: മാധ്യമ- വ്യക്തി സ്വാതന്ത്ര്യത്തെ ബാധിക്കില്ലെന്ന് സിപിഐ എം കേന്ദ്ര നേതൃത്വം

പൊലീസ് നിയമഭേദഗതി: മാധ്യമ- വ്യക്തി സ്വാതന്ത്ര്യത്തെ ബാധിക്കില്ലെന്ന് സിപിഐ എം കേന്ദ്ര നേതൃത്വം

SHARE

പൊലീസ് നിയമഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും ബാധിക്കില്ലെന്ന് സിപിഐ എം കേന്ദ്ര നേതൃത്വം. നിയമഭേദഗതി നടപ്പിലാക്കുമ്പോൾ സംസ്ഥാനം ഇക്കാര്യം ഉറപ്പുവരുത്തുമെന്നും സിപിഐ എം വ്യക്തമാക്കി.

സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് പുതിയ പൊലീസ് നിയമം ഭേദഗതി ചെയ്തുള്ള വിജ്ഞാപനമിറങ്ങിയത്.

നിലവിലുള്ള പൊലീസ് നിയമത്തിൽ 118 എ വകുപ്പാണ് കൂട്ടിച്ചേർത്തത്. ഇതോടെ സൈബർ ആക്രമണക്കേസുകളിൽ ശക്തമായ നടപടിക്ക് പൊലീസിന് അധികാരം ലഭിക്കും.

സൈബര്‍ ഇടത്തില്‍ ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ ആയ കാര്യങ്ങള്‍ നിര്‍മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമാകും.

കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, ഇവ രണ്ടും കൂടി ഒരുമിച്ചോ ഒടുക്കേണ്ടി വരും. എന്നാല്‍ ഇതില്‍ സമൂഹ മാധ്യമങ്ങള്‍ എന്ന് പ്രത്യേക പരാമര്‍ശം ഇല്ല. എല്ലാ വിനിമയോപാധികള്‍ക്കും ഇത് ബാധകമാണ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.