Home Sports ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം തോല്‍വിയോടെ

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം തോല്‍വിയോടെ

SHARE

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം തോല്‍വിയോടെ. എടികെ മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തോല്‍വി.

റോയ് കൃഷ്ണയാണ് ബഗാന്റെ ഗോള്‍ നേടിയത്. ബകാറി കോനെ- കോസ്റ്റ പ്രതിരോധസഖ്യമാണ് മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് ആശ്വസിക്കാന്‍ കഴിയുന്ന ഏക ഘടകം.

ഗോള്‍രഹിതമായരുന്നു ആദ്യപകുതി. ബഗാന്‍ നടത്തിയ ചില ഒറ്റപ്പെട്ട നീക്കങ്ങളൊഴിച്ചാല്‍ കാര്യമായൊന്നും എടുത്തുപറയാനില്ല.

ഈ സീസണില്‍ ടീമിലെത്തിയ നിഷു കുമാറിനെ ബഞ്ചിലിരുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയത്. കെ പ്രശാന്താണ് വലതു വിംഗ് ബാക്കായി കളിച്ചത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.