Home Entertainment രാജീവ് ഗാന്ധി വധക്കേസ് :പേരറിവാളന്റെ മോചനം ആവശ്യപ്പെട്ട് ഗവർണ്ണർക്ക് കത്തയച്ച് വിജയ് സേതുപതി

രാജീവ് ഗാന്ധി വധക്കേസ് :പേരറിവാളന്റെ മോചനം ആവശ്യപ്പെട്ട് ഗവർണ്ണർക്ക് കത്തയച്ച് വിജയ് സേതുപതി

SHARE

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച് നടൻ വിജയ് സേതുപതി.

അന്വേഷണ ഏജൻസിയുടെ അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും വിഷയത്തിൽ ഗവർണർക്ക് അന്തിമ തീരുമാനം എടുക്കാമെന്നും സുപ്രീംകോടതി കഴിഞ്ഞ വർഷം അറിയിച്ചിരുന്നു. ഇക്കാര്യം വിജയ് സേതുപതി കത്തിൽ ചൂണ്ടിക്കാട്ടി.

രാജീവ് ഗാന്ധി വധക്കേസിൽ നേരിട്ടു പങ്കില്ലാതിരുന്നിട്ടും 29 വർഷമായി ജയിലിൽ കഴിയുന്ന പേരറിവാളനെ വിട്ടയയ്ക്കണമെന്നു വിജയ് സേതുപതി, സംവിധായകരായ ഭാരതിരാജ, വെട്രിമാരൻ, അമീൻ, പാ രഞ്ജിത്, പൊൻവണ്ണൻ, മിഷ്കിൻ, നടൻമാരായ സത്യരാജ്, പ്രകാശ് രാജ്, പേരറിവാളന്റെ മാതാവ് അർപുതമ്മാൾ എന്നിവർ പങ്കെടുത്ത ഓൺലൈൻ യോഗം ആവശ്യപ്പെട്ടു.

മകന്റെ മോചനത്തിനായി അർപ്പുതം അമ്മാൾ നടത്തുന്ന 29 വർഷം നീണ്ട നിയമ പോരാട്ടം അവസാനിപ്പിക്കുന്നതിന് വേണ്ടി അദ്ദേഹത്തെ വെറുതെ വിടണമെന്ന് താൻ അപേക്ഷിക്കുന്നുവെന്ന് വിജയ് സേതുപതി വീഡിയോയിൽ പറയുന്നു.

പേരറിവാളൻറെ ജയിൽ മോചനത്തിന് തമിഴ്നാട് സർക്കാർ തീരുമാനിച്ച ഫയലിൽ 2 വർഷം കഴിഞ്ഞിട്ടും ഗവർണർ അംഗീകാരം നൽകാത്തതിൽ സുപ്രീം കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.