Home Sports ഖത്തർ ലോകകപ്പ്: ഒന്നര മില്യണ്‍ സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായി ഖത്തർ

ഖത്തർ ലോകകപ്പ്: ഒന്നര മില്യണ്‍ സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായി ഖത്തർ

SHARE

ലോകം കാത്തിരിക്കുന്ന ഖത്തർ ലോകകപ്പിൽ ഒന്നര മില്യണ്‍ സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായി ഖത്തർ ഭരണകുടം.ഖത്തര്‍ കമ്മ്യൂണിക്കേഷന്‍ മന്ത്രാലയമാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.

ഏഷ്യ രണ്ടാം തവണയും ഖത്തർ ആദ്യമായുമാണ് ആതിഥേയത്വം വഹിക്കുന്നത്. അറബ് മേഖല ഏറെ പ്രതീക്ഷയോടെ കാണുന്ന കായിക മാമാങ്കമാണ് യാത്ര ലോകകപ്പ്.

വ്യോമയാന വിപണിക്കും ടൂറിസത്തിനും ഖത്തര്‍ ലോക കപ്പ് വലിയ തരത്തില്‍ മികവേകും. ഖത്തറില്‍ കളിയാരാധകരുടെ ഗതാഗതത്തിനായി മെട്രോ ട്രെയിനും ഇലക്ട്രോണിക് ബസുകളും അതാത് സമയത്ത് തയ്യാറാവും. ദോഹ മെട്രോ ട്രെയിനിന് ഖത്തറിലെ ലോക കപ്പുമായി ബന്ധപ്പെട്ട വലിയ തരത്തില്‍ ഗതാഗത രംഗത്ത് പങ്ക് വഹിക്കാനാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

സ്റ്റേഡിയങ്ങളുടെ എണ്ണവും സ്റ്റേഡിയങ്ങള്‍ തമ്മിലുള്ള ദൂരവും മത്സര ക്രമങ്ങളിലെ ക്രമീകരണവും ഖത്തര്‍ ലോക കപ്പിനെ മികച്ച വിരുന്നാക്കി മാറ്റുമെന്നും മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അവകാശപ്പെട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.