Home Politics ‘കനത്ത തിരിച്ചടി നേരിട്ടിട്ടും ആത്മപരിശോധനയില്ല’ കോൺഗ്രസിനെതിരെ കപിൽ സിബൽ

‘കനത്ത തിരിച്ചടി നേരിട്ടിട്ടും ആത്മപരിശോധനയില്ല’ കോൺഗ്രസിനെതിരെ കപിൽ സിബൽ

SHARE

കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ ശക്തമായ വിമർശനവുമായി മുതിര്‍ന്ന നേതാവ് കപിൽ സിബൽ. സോണിയ ഗാന്ധിക്ക് പാർട്ടിയെ നയിക്കാൻ ഇനി കഴിയുമോന്നു സംശയമാണെന്നും കോടിക്കണക്കിന് സാധാരണ പാർട്ടി പ്രവർത്തകരുടെ വികാരമാണിതെന്നും കപിൽ സിബൽ വ്യക്തമാക്കി.

ബിഹാർ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ കപിൽ സിബൽ രംഗത്തെത്തിയിരുന്നു. ഇത്രയും തിരിച്ചടി നേരിട്ടിട്ടും ആത്മപരിശോധന നടത്താന്‍ നേതൃത്വം ശ്രമിക്കുന്നില്ലെന്നും പാർട്ടിയുടെ പരാജയത്തിന്റെ കാരണം നേതൃത്വം അന്വേഷിക്കുന്നില്ലെന്നും കപിൽ സിബൽ വ്യക്തമാക്കി.

ശക്തി കേന്ദ്രങ്ങളായ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോലും പാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടു. കോണ്‍ഗ്രസിനെ ഒരു ബദലായി ജനം കാണുന്നതേയില്ലെന്നുമായിരുന്നു കപിൽ സിബലിന്റെ പ്രതികരണം.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.