Home Articles പുതിയ ഹ്യുണ്ടായി പ്രീമിയം ഹാച്ച്‌ബാക്ക് ഐ20ക്ക് മികച്ച പ്രതികരണം

പുതിയ ഹ്യുണ്ടായി പ്രീമിയം ഹാച്ച്‌ബാക്ക് ഐ20ക്ക് മികച്ച പ്രതികരണം

SHARE

ഈ അടുത്ത് വിപണിയില്‍ എത്തിയ ഹ്യുണ്ടായി പ്രീമിയം ഹാച്ച്‌ബാക്ക് ഐ20ക്ക് മികച്ച പ്രതികരണം.ബുക്കിംഗ് തുടങ്ങി വെറും 20 ദിവസത്തില്‍ 20000 ബുക്കിങ്ങുകള്‍ ലഭിച്ചതായി കമ്ബനി അറിയിച്ചു.ഇതില്‍ 4000 എണ്ണം ഉപഭോക്താക്കള്‍ക്ക് ദീപവലി സീസണില്‍ ഡെലിവറി ചെയ്തു കഴിഞ്ഞു.

ബുക്ക് ചെയ്തതില്‍ 85 ശതമാനവും സ്പോര്‍ട്സ് മുതല്‍ മുകളിലോട്ടുള്ള ഉയര്‍ന്ന വഭദേങ്ങളാണെന്ന് ഹ്യുണ്ടായി അറിയിച്ചു. പുതിയ ഐ20 യുടെ വില ഈ മാസം 6 നായിരുന്നു ഹ്യുണ്ടായി പ്രഖ്യാപിച്ചത്. 6.79 ലക്ഷം മുതല്‍ 11.17 ലക്ഷം രൂപ വരെയാണ് പുതിയ ഐ20യുടെ വില. സ്പോര്‍ട്ടിനെസ് എന്ന ഡിസൈനില്‍ പുറത്തിറക്കുന്ന ആദ്യ ഹാച്ച്‌ബാക്കാണ് ഐ 20 സെന്‍സ്യുയസ്.ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ഇസഡ് രൂപത്തില്‍ ഇന്‍സേര്‍ട്ടുകളുള്ള എല്‍ഇഡി ടെയില്‍ ലാംപുകള്‍, ഡയമണ്ട് പാറ്റേണ്‍ മെഷ് ഡിസൈനുള്ള ഹെക്സഗണല്‍ ഗ്രില്‍, മസ്കുലര്‍ ബോഡി ലൈനുകള്‍, മനോഹരമായ ഡേടൈം റണ്ണിങ് ലാംപുകള്‍ എന്നിവ പുതിയ ഐ20യിലുണ്ട്.സെഗ്മെന്റിലെ തന്നെ ഏറ്റവും വലിയ 10.25 ഇഞ്ച് ടച്ച്‌സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്.

1.2 ലീറ്റര്‍ പെട്രോള്‍, 1 ലീറ്റര്‍ പെട്രോള്‍, 1.5 ലീറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിനുകളാണ് പുതിയ ഐ20യില്‍.പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ മാനുവല്‍, ഐവിടി, ഡിസിടി, ഐഎംടി ഗിയര്‍ബോക്സുകളുമുണ്ട്.സെഗ്മെന്റില്‍ ആദ്യമായി ഐഎംടി(ഇന്റലിജെന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍)യും പുതിയ ഐ20യിലൂടെ എത്തുന്നു. മാഗ്ന, സ്പോര്‍ട്സ്, ആസ്ത, ആസ്ത ഓപ്ഷന്‍ എന്നീ വകഭേദങ്ങളിലായി മൂന്നു എന്‍ജിന്‍ ഓപ്ഷനോടു കൂടിയാണ് പുതിയ ഐ20 നിരത്തിലെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.