Home Politics മുല്ലപ്പള്ളിയുടെ നിർദ്ദേശം തള്ളി ബിന്ദു കൃഷ്ണ, കൊല്ലം ഡിസിസി ഓഫിസിന് മുന്നില്‍ സ്ഥാനാർഥികളുടെ പ്രതിഷേധം

മുല്ലപ്പള്ളിയുടെ നിർദ്ദേശം തള്ളി ബിന്ദു കൃഷ്ണ, കൊല്ലം ഡിസിസി ഓഫിസിന് മുന്നില്‍ സ്ഥാനാർഥികളുടെ പ്രതിഷേധം

SHARE

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിക്കാത്ത ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണക്കെതിരെ കൊല്ലത്ത് പ്രതിഷേധം. ആര്‍ എസ് പിക്ക് ഉള്‍പ്പടെ അനുവദിച്ച സീറ്റുകളിലാണ് പുതിയ സ്ഥാനാർഥികൾക്ക് പാര്‍ട്ടി ചിഹ്നം നല്‍കാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിർദ്ദേശിച്ചത്. എന്നാൽ, ഇത്‌ അംഗീകരിക്കാൻ കഴിയില്ലെന്നും അത്തരമൊരു നിർദ്ദേശം തനിക്ക് ലഭിച്ചില്ലെന്നുമാണ് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറയുന്നത്. മുല്ലപ്പള്ളിയുടെ നിർദ്ദേശം ബിന്ദുകൃഷ്ണ നടപ്പിലാക്കുന്നില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എഴുകോണ്‍ നാരായണന്‍ ആരോപിച്ചു.
കൊല്ലത്തെ വിവിധ ബ്ലോക്ക് പഞ്ചായത്തിലേക്ക് വിമതരായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച 12 പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചിഹ്നം നല്‍കാന്‍ കെപിസിസി നിര്‍ദ്ദേശം നല്‍കിയിരുന്നു. മുല്ലപ്പളളി രാമചന്ദ്രന്‍ നല്‍കിയ കത്തുമായി ഇന്ന് സ്ഥാനാര്‍ത്ഥികള്‍ ഡിസിസി ഓഫിസിലെത്തി. എന്നാല്‍ ഘടകക്ഷികള്‍ക്ക് അടക്കം നല്‍കിയ സീറ്റുകളാണെന്നും ഇത് വിട്ടു നല്‍കാനാകില്ലെന്നും ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ നിലപാടെടുത്തു. ഇതോടെയാണ് സ്ഥാനാർഥികൾ ഡിസിസി പ്രസിഡന്റിന്റെ ഓഫിസിന് മുന്നില്‍ നില്‍പ്പുസമരം തുടങ്ങിയത്. പ്രതിഷേധം തുടങ്ങിയതോടെ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ മറ്റൊരു വാഹനത്തില്‍ കയറി പുറത്തേക്ക് പോയി. ആര്‍എസ്പിക്ക് അടക്കം വീതം വച്ചു നല്‍കിയ സീറ്റുകളാണ് കെപിസിസി വിമതര്‍ക്ക് നല്‍കാന്‍ നിര്‍ദ്ദേശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.