Home Entertainment ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ ഒടിടി റിലീസിന്

ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ ഒടിടി റിലീസിന്

SHARE

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തിൽ ‘കുറുപ്പ്’ എന്ന ചിത്രം റെക്കോഡ് തുകയ്ക്ക് ഒടിടി റിലീസിന് ഒരുങ്ങുന്നു. ദുൽഖർ സൽമാൻ സുകുമാരക്കുറുപ്പായെത്തുന്ന ചിത്രം 35 കോടി മുതൽമുടക്കിലാണ് പൂർത്തിയാക്കുന്നത്.

ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമാണം ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെന്റ്സും ചേർന്നാണ്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എിവിടങ്ങളിലായി 105 ദിവസങ്ങളാണ് ചിത്രീകരണം പൂർത്തിയാക്കാനെടുത്തത്. ജിതിൻ കെ ജോസ് കഥയും ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.