Home Video ആർഎസ്എസിനായി ക്രിസ്ത്യൻ വിഭാ​ഗത്തിൽപ്പെട്ട സ്ഥാനാർത്ഥിയുടെ കാലുവാരി അനിൽ അക്കര എം എൽ എ

ആർഎസ്എസിനായി ക്രിസ്ത്യൻ വിഭാ​ഗത്തിൽപ്പെട്ട സ്ഥാനാർത്ഥിയുടെ കാലുവാരി അനിൽ അക്കര എം എൽ എ

SHARE

ആർഎസ്എസിനെ സഹായിക്കാൻ മതാടിസ്ഥാനത്തിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിന് ഇടപെടൽ നടത്തി അനിൽ അക്കരെ എം എൽ എ. വടക്കാഞ്ചേരി മണ്ഡലത്തിൽ തെക്കുംകര പഞ്ചായത്തിൽ ക്രസ്ത്യൻ മതവിഭാ​ഗത്തിൽപ്പെട്ട സ്ഥാനാർത്ഥിയെ മാറ്റി ഹിന്ദു മതവിഭാ​ഗത്തിൽപ്പെട്ട സ്ഥാനാർത്ഥിയെ നിർത്തുന്നതിന് അനിൽ അക്കര എം എൽ എയുടെ ഇടപെടൽ ഉണ്ടായതായി സ്ഥാനാർത്ഥി ബ്ലെസ്സി ജോൺ വ്യക്തമാക്കി.

പനങ്ങാട്ടുകര 16 ആം വാർഡിലെ സ്ഥാനാർത്ഥിയായി ആദ്യം കോൺ​ഗ്രസ് തീരുമാനിച്ചത് തന്നെയാണ്. വാർഡിലെ 21 അംഗ സമിതി ഐക്യകണ്ഠേനയാണ് സ്ഥാനാർത്ഥിയെ തിരുമാനിച്ചത്. മുൻ മെമ്പറുടെയും, പ്രവർത്തകരുടെയും സഹായത്തോടെ നാമനിർദ്ദേശം നൽകുകയും സ്ഥാനാർത്ഥി പ്രചരണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ തന്നെ ബുധനാഴ്ച രാത്രി എം എൽ എ അനിൽ അക്കര വിളിച്ചിരുന്നുവെന്നും, താൻ ക്രിസ്ത്യാനി ആയത് കൊണ്ട് താൻ, പിൻമാറണമെന്ന് ആവശ്യപ്പെട്ടതായും ബ്ലെസ്സി പറഞ്ഞു.

ക്രിസ്ത്യാനികളെ അവഹേളിക്കുന്ന നടപടിയാണ് എംഎൽഎയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ബ്ലെസ്സി പറയുന്നു. തൻ്റെ നോമിനേഷൻ ഇനി പിൻവലിക്കില്ലെന്നും ബ്ലെസ്സി പറഞ്ഞു. കവിത ബാബുവാണ് കോൺ​ഗ്രസിന്റെ പുതിയ സ്ഥാനാർത്ഥി. ഈ വാർഡിൽ കോൺ​ഗ്രസിന് മറ്റൊരു റിബൽ സ്ഥാനാർത്ഥികൂടിയുണ്ട്. ഈ വാർഡിൽ കോൺ​ഗ്രസ് ബിജെപിക്കും, തൊട്ടടുത്ത വാർഡിൽ ബിജെപി കോൺ​ഗ്സിനും വോട്ടുകൾ മറിക്കാൻ ഉള്ള നീക്കത്തിന്റെ ഭാഗമായുള്ള ധാരണയുടെ ഭാ​ഗമായാണ് സ്ഥാനാർത്ഥി മാറ്റമുണ്ടായത്, വർഗീയതയുടെ പേരിലുള്ള എംഎൽഎയുടെ ഈ അവഹേളനം പ്രദേശത്തെ കോൺ​ഗ്രസ് അനുഭാവികൾക്കിടയിൽ വലിയ വിമർശനത്തിന് കാരണമായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.