Home Articles നിലവിൽ പരീക്ഷണം നടന്നു കൊണ്ടിരിക്കുന്ന കോറണ വാക്​സിനുകൾ; എന്ന് വാക്​സിനുകൾ ലഭ്യമാകും

നിലവിൽ പരീക്ഷണം നടന്നു കൊണ്ടിരിക്കുന്ന കോറണ വാക്​സിനുകൾ; എന്ന് വാക്​സിനുകൾ ലഭ്യമാകും

SHARE

⭕വാ​​ക്​​​സി​​ൻ എന്നത് പ്രത്യേക പ​​ക​​ർ​​ച്ച​​ വ്യാ​​ധി​​ക്കെ​​തി​​രെ ആ​​ർ​​ജി​​ത പ്ര​​തി​​രോ​​ധ​​ശക്തി ന​​ൽ​​കു​​ന്ന ജൈ​​വ​​സം​​യു​​ക്തം ആണ്. രോ​​ഗ​​കാ​​രി​​യാ​​യ സൂ​​ക്ഷ്​​​മാ​​ണു​​വി​​നെ ദു​​ർ​​ബ​​ല​​പ്പെ​​ടു​​ത്തി​​യാ​​ണ്​ വാ​​ക്​​​സി​​ൻ ത​​യാ​​റാ​​ക്കു​​ന്ന​​ത്.കോ​​വി​​ഡ്​ കീ​​ഴ​​ട​​ക്കാ​​നു​​ള്ള ശ്രമത്തി​​ലാ​​ണ്​ ലോകമെങ്ങുമുള്ള വാക്സിൻ നിർമാതാക്കൾ. 10 ല​​ക്ഷ​​ത്തി​​ലേ​​റെ​​ ജീ​​വ​​നെ​​ടു​​ത്ത
മ​​ഹാ​​മാ​​രി​​യെ ത​​ള​​​ക്കാ​​ൻ ആ​​ർ​​ക്കു ക​​ഴി​​യു​​മെ​​ന്ന​​ത്​ കോ​​ടാ​​നു​​കോ​​ടി​​ക​​ൾ വി​​ല​​മ​​തി​​ക്കു​​ന്ന ചോ​​ദ്യം.

അ​​തു​ തി​​രി​​ച്ച​​റി​​ഞ്ഞാ​​ണ്​ ക​​ടു​​ത്ത മ​​ത്സ​​ര​​ക്ക​​ള​​ത്തി​​ൽ​ എ​​ല്ലാം ചെ​​ല​​വ​​ഴി​​ച്ച്​ ക​​മ്പ​​നി​​ക​​ളു​​ടെ കൂ​​ട്ട​​പ്പോ​​ര്. നൂ​​റി​​ലേ​​റെ വാ​​ക്​​​സി​​നു​​ക​​ൾ​ ലാ​​ബു​​ക​​ളി​​ൽ പ​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​ണെ​​ങ്കി​​ലും അ​​വ​​സാ​​ന അം​​ഗീ​​കാ​​ര​​ത്തി​​ന്​ തൊ​​ട്ടു​​മു​​മ്പു​​ള്ള മൂ​​ന്നാം​​ഘ​​ട്ട​​ത്തി​​ലെ​​ത്തി മ​​നു​​ഷ്യ​​രി​​ൽ പ​​രീ​​ക്ഷ​​ണം തു​​ട​​ങ്ങി​​യ​​ത്​ 12 എ​​ണ്ണത്തോളം ആണ്.

🔹ന്യൂ​​യോ​​ർ​​ക്​​ ആ​​സ്​​​ഥാ​​ന​​മാ​​യ ഫൈ​​സ​​ർ ബ​​യോ​​ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്ക​​ൽ​​സ്​ ജ​​ർ​​മ​​ൻ ക​​മ്പ​​നി​​യാ​​യ ബ​​യോ​​ൺ​​ടെ​​ക്കു​​മാ​​യി ചേ​​ർ​​ന്ന്​ വി​​ക​​സി​​പ്പി​​ച്ച വാ​​ക്​​​സി​​നാ​​ണ്​ ആ​​ദ്യ​​മാ​​യി 90 ശ​​ത​​മാ​​നം വി​​ജ​​യം അ​​വ​​കാ​​ശ​​പ്പെ​​ട്ട്​ രം​​ഗ​​ത്തു​​വ​​ന്ന​​ത്. ​ചൈ​​നീ​​സ്​ മ​​രു​​ന്ന്​ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ഫോ​​സ​​നും ഇ​​വ​​രു​​മാ​​യി സ​​ഹ​​ക​​രി​​ക്കു​​ന്നു.

🔹അ​​മേ​​രി​​ക്ക​​ൻ ക​​മ്പ​​നി​​യാ​​യ
മൊ​​ഡേ​​ണയും, യു.​​എ​​സ്​ നാ​​ഷ​​ന​​ൽ ഇ​​ൻ​​സ്​​​റ്റി​​റ്റ്യൂ​​ട്ട്​ ഓ​​ഫ്​ ഹെ​​ൽ​​ത്തും ചേ​​ർ​​ന്ന്​ വി​​ക​​സി​​പ്പി​​ച്ച വാ​​ക്​​​സി​​ൻ 94.5 ശ​​ത​​മാ​​നം ഫ​​ല​​പ്ര​​ദ​​മാ​​ണെ​​ന്ന്​​ അ​​വ​​കാ​​ശ​​പ്പെ​​ടുന്നു. കാ​​ന​​ഡ, ജ​​പ്പാ​​ൻ, ഖ​​ത്ത​​ർ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ൾ​​ക്കാ​​ണ്​ ഇ​​വ​​ർ ആ​​ദ്യം വാ​​ക്​​​സി​​ൻ ന​​ൽ​​കു​​ക. ഇ​​ന്ത്യ​​യ​​ട​​ക്കം മ​​റ്റു രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക്​ 2021 അ​​വ​​സാ​​നം ​
മാ​​ത്രം.

🔹ബ്രി​​ട്ടീ​​ഷ്​-​​സ്വീ​​ഡി​​ഷ്​ ക​​മ്പ​​നി​​യാ​​യ ആ​​സ്​​​ട്ര​​സെ​​ന​​ക, ഓ​​ക്​​​സ്​​​ഫ​​ഡ്​ യൂ​​നി​​വേ​​ഴ്​​​സി​​റ്റി​​യു​​മാ​​യി ചേ​​ർ​​ന്ന്​ വി​​ക​​സി​​പ്പി​​ക്കു​​ന്ന വാ​​ക്​​​സി​​നും മു​​ൻ​​നി​​ര​​യി​​ലാ​​ണ്. ഇ​​വ​​ർ​​ക്ക്​ അ​​മേ​​രി​​ക്ക​​യു​​ടെ 1.2 ബി​​ല്യ​​ൺ ഡോ​​ള​​ർ (8900 കോ​​ടി രൂ​​പ)​​സ​​ഹാ​​യ​​വു​​മു​​ണ്ട്. ഇ​​ന്ത്യ​​യി​​ൽ നിർമാണം പു​​ണെ​​യി​​ലെ സി​​റം ഇ​​ൻ​​സ്​​​റ്റി​​റ്റ്യൂ​​ട്ട്​ 10 കോ​​ടി വാ​​ക്​​​സി​​ൻ അടുത്തവർഷത്തോടെ ല​​ഭ്യ​​മാ​​ക്കു​​മെ​​ന്ന്​ ക​​മ്പ​​നി സി.​​ഇ.​​ഒ പറയുന്നു.

🔹ലോ​​ക​​ത്താ​​ദ്യം ര​​ജി​​സ്​​​ട്രേ​​ഷ​​ൻ ല​​ഭി​​ച്ച റ​​ഷ്യ​​ൻ ഗ​​വ​​ൺ​​മെ​ൻ​റി​ന്റെ ഗ​​മ​​ലേ​​യ റി​​സ​​ർ​​ച്ച്​ ഇ​​ൻ​​സ്​​​റ്റി​​റ്റ്യൂ​​ട്ട്​ വി​​ക​​സി​​പ്പി​​ച്ച സ്​​​ഫു​​ട്​​​നി​​ക്​ -5 വാ​​ക്​​​സി​​ൻ ഇ​​ന്ത്യ​​യി​​ലും ഉടൻ പരീക്ഷണം തുടങ്ങും. 92 ശ​​ത​​മാ​​നം ഫ​​ല​​പ്ര​​ദ​​മെ​​ന്ന്​
അ​​വ​​കാ​​ശ​​വാദം. ഡോ. ​റെഡ്ഡീസ്​ ലാ​​ബ്​
ആ​​ണ്​ ഇ​​ന്ത്യ​​യി​​ൽ നി​​ർ​​മി​​ക്കു​​ക.

🔹ഹൈ​​ദ​​രാ​​ബാ​​ദി​​ലെ ഭാ​​ര​​ത്​ ബ​​യോ​​ടെ​​ക്​ ഇ​​ന്ത്യ​​ൻ കൗ​​ൺ​​സി​​ൽ ഓ​​ഫ്​ മെ​​ഡി​​ക്ക​​ൽ റി​​സ​​ർ​​ച്ചു​​മാ​​യി ചേ​​ർ​​ന്ന്​​ വികസിപ്പിച്ച വാ​​ക്​​​സി​​ൻ ഇ​​ന്ത്യ​​യു​​ടെ വ​​ലി​​യ പ്ര​​തീ​​ക്ഷ​​യാ​​ണ്. ഇ​​തും മൂ​​ന്നാം​​ഘ​​ട്ട​​ത്തി​​ലെ​​ത്തി.

🔹ചൈ​​നീ​​സ്​ ക​​മ്പ​​നി കാ​​ൻ​​സി​​നൊ ബ​​യോ​​ള​​ജി​​ക്​​​സ്​ ചൈ​​ന​​യി​​ലെ അ​​ക്കാ​​ദ​​മി ഓ​​ഫ്​ മി​​ലി​​ട്ട​​റി മെ​​ഡി​​ക്ക​​ൽ സ​​യ​​ൻ​​സ​​സു​​മാ​​യി ചേ​​ർ​​ന്ന്​ വാ​​ക്​​​സി​​ൻ നി​​ർ​​മി​​ക്കു​​ന്നു

🔹ചൈ​​ന​​യി​​ലെ വൂ​​ഹാ​​ൻ ഇ​​ൻ​​സ്​​​റ്റി​​റ്റ്യൂ​​ട്ട്​
ഓ​​ഫ്​ ബ​​യോ​​ള​​ജി​​ക്ക​​ൽ പ്രോ​​ഡ​​ക്​​​ട്​​​സ്​
ചൈ​​നീ​​സ്​ ഗ​​വ​​ൺ​​മെ​ൻ​റ്​ ക​​മ്പ​​നി​​യാ​​യ
സി​​നോ​​ഫാ​​മു​​മാ​​യി ​ ചേർ​​ന്ന് മൂ​​ന്നാം​​ഘ​​ട്ട പ​​രീ​​ക്ഷ​​ണം തു​​ട​​ങ്ങി. യു.​​എ.​​ഇ, പെ​​റു, മൊ​​റോ​​ക്കോ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളി​​ലും ഈ ​​വാ​​ക്​​​സി​​ൻ പ​​രീ​​ക്ഷ​​ണം പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്.

🔹ചൈ​​ന​​യി​​ലെ സി​​നോ​​ഫാം ക​​മ്പ​​നി
ബെ​​യ്​​​ജി​​ങ്​ ഇ​​ൻ​​സ്​​​റ്റി​​റ്റ്യൂ​​ട്ട്​ ഓ​​ഫ്​ ബ​​യോ​​ള​​ജി​​ക്ക​​ൽ പ്രോ​​ഡ​​ക്​​​ട്​​​സു​​മാ​​യി ചേ​​ർ​​ന്നും​ വാ​​ക്​​​സി​​ൻ ഉ​​ൽ​​പാ​​ദി​​പ്പി​​ക്കു​​ന്നു.

🔹ചൈ​​ന​​യി​​ലെ സ്വ​​കാ​​ര്യ ക​​മ്പ​​നി​​യാ​​യ
സി​​നോ​​വാ​​ക്​ ബ​​യോ​​ടെ​​ക്കി​ന്റെ വാ​​ക്​​​സി​​ൻ ലോ​​ക​​രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക്​ അ​​യ​​ക്കാ​​റാ​​യ
ഘ​​ട്ട​​ത്തി​​ലാ​​ണ്. മൂന്നാംഘട്ട പരീക്ഷണം അവസാനത്തിലെത്തി.

🔹നേ​​ര​​ത്തേ​​യു​​ള്ള ക്ഷ​​യ​​രോ​​ഗ വാ​​ക്​​​സി​​ൻ കോ​​വി​​ഡി​​നാ​​യി പു​​തു​​ക്കി​​യെ​​ടു​​ക്കു​​ക​​യാ​​ണ്​ ആ​​സ്​​​ട്രേ​​ലി​​യ​​യി​​ലെ മ​​ർ​​ഡോ​​ക്ക്​ ചി​​ൽ​​ഡ്ര​​ൻ​​സ്​ റി​​സ​​ർ​​ച്​ ഇ​​ൻ​​സ്​​​റ്റി​​റ്റ്യൂ​​ട്ട്​ ചെ​​യ്​​​ത​​ത്. ഇ​​തും മൂ​​ന്നാം​​ഘ​​ട്ട ത്തി​​ലാ​​ണ്.

🔹യു.​​എ​​സി​​ലെ ജോ​​ൺ​​സ​​ൺ ആ​​ൻ​​ഡ്​​ ജോ​​ൺ​​സ​​ൺ ക​​മ്പ​​നി, ബോ​​സ്​​​റ്റ​​ണി​​ലെ ബേ​​ത്​ ഇ​​സ്രാ​​യേ​​ൽ ഡീ​​ക​​ന​​സ്​ മെ​​ഡി​​ക്ക​​ൽ സെ​ൻ​റ​​റു​​മാ​​യി ചേ​​ർ​​ന്ന്​ വി​​ക​​സി​​പ്പി​​ച്ച വാ​​ക്​​​സി​​നും
വി​​പ​​ണി​​യി​​ലെ​​ത്താ​​റാ​​യി.

🔹അ​​മേ​​രി​​ക്ക​​യി​​ൽ മേ​​രി​​ലാ​​ൻ​​ഡി​​ലെ നോ​​വ​​വാ​​ക്​​​സ്​ ക​​മ്പ​​നി​​യു​​ടെ വാ​​ക്​​​സി​​നും റെ​​ഡി​​യാ​​യി​​ക്ക​​ഴി​​ഞ്ഞു. 2021 ആ​​ദ്യം 10 കോ​​ടി ഡോ​​സ്​ വാ​​ക്​​​സി​​ൻ ഇ​​വ​​ർ അ​​മേ​​രി​​ക്ക​​യി​​ൽ​ ന​​ൽ​​കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.