Home Articles നിഷ്പക്ഷ നിരീക്ഷകൻ്റെ സഹായം

നിഷ്പക്ഷ നിരീക്ഷകൻ്റെ സഹായം

SHARE

എൻഫോഴ്സ്മെൻറ് ഡയറക്ടർ മുമ്പാകെ ചോദ്യംചെയ്യാൻ ഇന്ന് ഹാജരായ കെഎം ഷാജിക്ക് കൂട്ടു പോയത് ചാനൽ ചർച്ചകളിൽ നിഷ്പക്ഷ നിരീക്ഷക വേഷം കെട്ടി എത്തുന്ന അഡ്വ മുഹമ്മദ് ഷായാണ്. ചാനൽ ചർച്ചകളിൽ നിരന്തരം ഇടതുപക്ഷത്തെയും വിശിഷ്യ സിപിഎമ്മുമായി ബന്ധപ്പെട്ടവരെയും അപകീർത്തിപ്പെടുത്താൻ ചില പ്രമുഖ ചർച്ച അവതാരകർ കൊണ്ടിരിത്താറുള്ള ഒരാളാണ് അഡ്വക്കേറ്റ് മുഹമ്മദ് ഷാ. ലീഗ് എം എൽ എ കമറുദീനുമായി ബന്ധപ്പെട്ട സ്വര്ണ്ണ നിക്ഷേപ തട്ടിപ്പ് ചർച്ചയിൽ ഏഷ്യാനെറ്റ് ചാനലിൽ, ഇന്ന് നിരീക്ഷകരാരും ഇല്ലേ എന്ന് എം ബി രാജേഷ് പറഞ്ഞപ്പോൾ ഏഷ്യാനെറ്റിലെ പ്രമുഖ അവതാരകൻ പറഞ്ഞത് ,അത് അങ്ങനെ പുച്ഛിക്കേണ്ട, നിരീക്ഷകർക്ക് അവരുടേതായ റോൾ ഉണ്ട് എന്നായിരുന്നു. മാത്രമല്ല ഐഎൻഎൽ പ്രതിനിധിയായി ചർച്ചയിൽ പങ്കെടുത്ത വ്യക്തിയെ അങ്ങനെ അപമാനിക്കരുത് എന്നും പറഞ്ഞ് തെറ്റിദ്ധാരണ പരത്താൻ ആണ് അവതാരകൻ ശ്രമിച്ചത്. മറുപടി പറഞ്ഞ എം ബി രാജേഷ് അബ്ദുൾ അസീസ് നിരീക്ഷകൻ ആയിട്ടല്ല ഐഎൻഎൽ എന്ന രാഷ്ട്രീയ കക്ഷിയുടെ പ്രതിനിധിയായിട്ടാണ് ചർച്ചയിൽ പങ്കെടുക്കുന്നത് എന്ന് വ്യക്തമാക്കി

റോയി മാത്യുവിനെപ്പോലെ, അഡ്വക്കേറ്റ് ജയശങ്കറിന് പോലെ, കെഎം ഷാജഹാനെ പോലെ, ജോസഫ് സി മാത്യുവിന് പോലെ,ശ്രീജിത്ത് പണിക്കരെ പോലെ ചാനൽ ചർച്ചകളിൽ അടുത്തിടെ, പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് പുകമറ സൃഷ്ടിക്കുവാൻ വേണ്ടി പ്രമുഖ ചാനലുകൾ കൊണ്ടിരുത്തുന്ന ഒരു വ്യക്തിയാണ് മുഹമ്മദ് ഷാ. ഷാജിക്കൊപ്പം കൂട്ടു പോകാനുള്ള സ്വാതന്ത്ര്യം മുഹമ്മദ് ഷായ്ക്ക് ഉണ്ട്. അഡ്വക്കേറ്റ് എന്ന നിലയിൽ നിയമസഹായം നൽകാൻ ആണെന്ന് അയാൾക്ക് പറയുകയും ചെയ്യാം. പക്ഷെ,രാത്രി ചർച്ചയ്ക്ക് നിഷ്പക്ഷ നിരീക്ഷക വേഷം കെട്ടി ഇയാളെ കൊണ്ടിരുത്തുന്ന യുക്തിയാണ് ഇവിടെ ചോദ്യം ചെയ്യുന്നത്

ഇതുപോലെ എത്ര പേരെയാണ് ചാനൽ മുറികളിൽ രാത്രി നിരീക്ഷണ വേഷത്തിൽ പ്രമുഖ അവതാരകർ കൊണ്ടിരുത്തി സംസ്ഥാന സർക്കാരിനും എൽഡിഎഫിനും എതിരെ വായിൽ തോന്നിയത് വിളിച്ചു പറയിപ്പിക്കുന്നത്. ഇത്തരക്കാർ ഏതെങ്കിലും തരത്തിൽ സഹായം പറ്റിയാണോ ഈ പണിക്ക് ഇറങ്ങുന്നത് എന്ന് സംശയം പൊതുസമൂഹത്തിന് ഏറെക്കാലമായി ഉയരുന്ന സംശയമാണ്. അങ്ങനെ സംശയിക്കാതിരിക്കാൻ ആകില്ല ഇവരുടെ ചില നിലപാടുകൾ കാണുമ്പോൾ. വസ്തുതകളെ മറച്ചുവെച്ച് വളരെ ഭംഗിയായി അവതാരകർക്കൊപ്പം ചേർന്ന് നുണയും അർദ്ധസത്യങ്ങളും പ്രചരിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽനിന്ന് നിയോഗിക്കപ്പെട്ട ചിലർ ചർച്ചകളിൽ പങ്കെടുക്കുന്നു എന്ന ആരോപണവും ഇതിനകം ഉയർന്നിട്ടുണ്ട്. ഇതൊക്കെ ചേർത്തുവായിക്കുമ്പോൾ മുഹമ്മദ് ഷാജി കൂട്ടു പോയതല്ല പ്രശ്നം ,മുഹമ്മദ് ഷാ ഷാജിക്ക് വേണ്ടി ചാനലുകളിൽ വക്കാലത്ത് എടുത്തു ചർച്ചയിൽ പങ്കെടുക്കുന്നതാണ് പ്രശ്നം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.