Home Newspool മുൻ മന്ത്രി എ പി അനിൽകുമാർ ഔദ്യോഗിക വസതിയിൽ ഉൾപ്പെടെ പലസ്ഥലത്തു വച്ച് പലതവണ പീഡിപ്പിച്ചതായി...

മുൻ മന്ത്രി എ പി അനിൽകുമാർ ഔദ്യോഗിക വസതിയിൽ ഉൾപ്പെടെ പലസ്ഥലത്തു വച്ച് പലതവണ പീഡിപ്പിച്ചതായി സരിതയുടെ മൊഴി

SHARE

പീഡനകേസിൽ മുൻ മന്ത്രി എ.പി അനിൽകുമാറിനെതിരെ സരിത പോലീസിന് മൊഴി നൽകി. കൊല്ലം അഡീഷണൽ കമ്മീഷണർ ജോസി ചെറിയാനാണ് മൊഴി നൽകിയത്. ക്രൈം ബ്രാഞ്ച് ഹെഡ്കോർട്ടേഴ്സ് റജിസ്ടർ ചെയ്ത 142/2019 നമ്പർ കേസിലാണ് സരിത മൊഴി നൽകിയത്. മുൻ മന്ത്രി എപി അനിൽകുമാറിനെതിരായ പരാതിയെ തുടർന്നുള്ള കേസിന്റെ തുടർനടപടിയുടെ ഭാഗമായാണ് സരിത മൊഴി നൽകിയത്. കൈരളി ന്യൂസ് ഇതുസംബന്ധിച്ച് വാർത്ത പുറത്തു വിട്ടു. പരാതിയിൽ ആരോപിച്ച കാര്യങൾ സരിത വീണ്ടും ആവർത്തിക്കുകയും പരാതിയിൽ ഉറച്ച് നിൽക്കുകയും ചെയ്തു. 2019 ല്‍ രജിസ്റ്റര്‍ കേസില്‍ സരിത മൊ‍ഴി നല്‍കാനെത്താത്തതുമൂലമാണ് കാലതാമസമുണ്ടായത്.

കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ രാവിലെ 10.30 ന് എത്തിയ സരിത ഉച്ചക്ക് 1.30 നാണ് മടങിയത്. കുറ്റപത്രം സമർപ്പിക്കുന്നതിന് കുറേ കൂടി അന്വേഷണം മുമ്പോട്ടു പോകാനുണ്ടെന്ന് കൊല്ലം അഡീഷണൽ കമ്മീഷണർ ജോസി ചെറിയാൻ പറഞ്ഞു.

അനില്‍കുമാര്‍ മന്ത്രിയായിരിക്കെ ഔദ്യോഗിക വസതിയായിരുന്ന വഴുതക്കാട്ടെ റോസ് ഹൗസ്, ലെ മെറിഡിയന്‍ ഹോട്ടല്‍, ഡല്‍ഹിയിലെ കേരള ഹൗസ് എന്നിവിടങ്ങളിലായി സരിതയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് സോളാർ റിപ്പോര്‍ട്ടിലുണ്ട്. ഇക്കോ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ എന്ന വ്യാജേനെയാണ് പലപ്പോഴും സരിതയെ അനില്‍കുമാറിന്റെ വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.