Home Politics തലസ്ഥാനം നിലനിർത്താൻ യുവത്വത്തിന്റെ പെൺപടയുമായി ഇടത് മുന്നണി സ്ഥാനാർഥി നിർണയത്തിൽ ബഹുദൂരം മുന്നിൽ

തലസ്ഥാനം നിലനിർത്താൻ യുവത്വത്തിന്റെ പെൺപടയുമായി ഇടത് മുന്നണി സ്ഥാനാർഥി നിർണയത്തിൽ ബഹുദൂരം മുന്നിൽ

SHARE

ബാലസംഘം സംസ്ഥാന പ്രസിഡന്റ് 22 വയസുള്ള ആര്യ രാജേന്ദ്രൻ മുതൽ നിലവിൽ കൗൺസിലർ ആയ ദിവ്യ വരെ. ചുറുചുറുക്കുള്ള യുവതികളായ പെൺപടയെ ഇറക്കി തലസ്ഥാന നഗരത്തിൽ ഭൂരിപക്ഷം നേടാനാണ് എൽ ഡി എഫ് ഒരുങ്ങുന്നത്. സ്ഥാനാർത്ഥികളെ സംബന്ധിച്ച് തയ്യാറാക്കിയ പ്രാഥമിക ലിസ്റ്റിൽ യുവത്വത്തിന് വലിയ പരിഗണനയാണ് എൽ ഡി എഫ് നൽകുന്നത്. ബാലസംഘം സംസ്ഥാന പ്രസിഡന്റ് ആര്യ മുടവൻമുകൾ വാർഡിൽ നിന്നാണ് പട്ടികയിൽ പരിഗണയിൽപ്പെടുന്നത്.

വഞ്ചിയൂരിൽ നിലവിലെ കൗൺസിലർ വഞ്ചിയൂർ പി.ബാബുവിന്റെ മകൾ ഗായത്രി ബാബുവാണ് ലിസ്റ്റിൽ പെടുന്നത്. ഉള്ളൂരിൽ ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി അംഗം ആതിരയും പട്ടികയിൽ ഉൾപ്പെടുന്നു.മേലാങ്കോട് വാർഡിൽ വാർഡ് തിരിച്ചുപിടിക്കാനുള്ള ചുമതല അക്ഷയക്കാണ്. സൂര്യ ഹേമൻ ചെറുവയ്ക്കലും, ഡോ.റീന കെ എസ നന്തൻകോടും, ജിഷ ജോൺ പൗണ്ട്കടവും പട്ടികയിൽ ഉള്ളവരാണ്. നിലവിലുള്ള കൗൺസിലർ വിദ്യ ജഗതിയിലാണ് ഇത്തവണ മത്സരിക്കുന്നത്.ബിജെപി യുടെ സിറ്റിംഗ് വാർഡ് പിടിച്ചെടുക്കലാണ് വിദ്യയുടെ ചുമതല. അതോടൊപ്പം ജനങ്ങളിൽ സ്വാധീനമുള്ളവരെയും സ്ഥാനാർത്ഥിയാക്കാൻ സി പി എം ശ്രമിച്ചിട്ടുണ്ട്.

അവാർഡ് ജേതാക്കളെ ഉൾപ്പടെ പരിഗണനയിൽ ഉള്ളതായാണ് സൂചന. നിലവിലുള്ള മേയർ അടക്കമുള്ളവർക്ക് കഴിഞ്ഞ തവണ നഷ്ടമായ സീറ്റുകൾ തിരിച്ചു പിടിക്കുക എന്ന ഉത്തരവാദിത്തമാണ് നൽകിയിട്ടുള്ളത്. കരിക്കകൊമ് വാർഡ് പിടിക്കാൻ നിലവിലെ മേയർ ശ്രീകുമാറിനെയും,തിരുമല വാർഡ് പിടിക്കാൻ ആർ.പി.ശിവജിയും കളത്തിലിറങ്ങും. മെഡിക്കൽ കോളേജ് വാർഡിലും ശ്രീകാര്യത്തും ലോക്കൽ സെക്രട്ടറിമാരെ ഇറക്കാനാണ് സി പി എം ആലോചിക്കുന്നത്. ഔദ്യോഗിക പട്ടിക പുറത്ത് വരുന്നതോടെ ചിത്രം കൂടുതൽ വ്യക്തമാകും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.