Home Newspool ഇ ഡിക്ക് ചില അജണ്ടകൾ ഉണ്ട് അതിന് ഞാൻ വഴങ്ങണം അതിന് ഞാൻ സമ്മതിക്കണം അതിന്...

ഇ ഡിക്ക് ചില അജണ്ടകൾ ഉണ്ട് അതിന് ഞാൻ വഴങ്ങണം അതിന് ഞാൻ സമ്മതിക്കണം അതിന് സാധ്യമല്ല. മാധ്യമങ്ങൾ മുക്കിയ ശിവശങ്കറിന്റെ വെളിപ്പെടുത്തൽ

SHARE

സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും റമീസിന്റെയും മൊഴികളും വാക്കുകളും ആഘോഷിക്കപ്പെടുന്ന കാലമാണിത്.എന്നാൽ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ ബോധപൂർവ്വം മുക്കിയ ചർച്ച ചെയ്യാതെ പോയ ഒരു വെളിപ്പെടുത്തൽ ഉണ്ട്. എം ശിവശങ്കർ ഇന്നലെ കോടതിയിലാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ശിവശങ്കറിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ. ഇവർക്ക് ചില അജണ്ടകളുണ്ട്,അത് ഞാൻ സമ്മതിക്കണം, അതിന് സാധ്യമല്ല,അതാണ് ചോദ്യങ്ങൾക്ക് വ്യക്തമായി ഉത്തരം നൽകുന്നില്ല എന്ന് പറയുന്നത്. മണിക്കൂറുകളോളം തുടർച്ചയായി ചോദ്യം ചെയ്യുന്നത് ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയിൽ എനിക്ക് ബുദ്ധിമുട്ടാണ്. രാത്രി പതിനൊന്നു മുതൽ വെളുപ്പിന് അഞ്ച് മാണി വരെയൊക്കെ ചോദ്യം ചെയ്തിട്ടുണ്ട്. ഇന്നലെ പോലും തുടർച്ചയായി ചോദ്യം ചെയ്തപ്പോൾ എനിക്ക് വിശ്രമം വേണമെന്ന് പറഞ്ഞത് ഇവർ അംഗീകരിച്ചില്ല.രണ്ട് മണിക്കൂറിൽ കൂടുതൽ എനിക്ക് ഇരിക്കാൻ കഴിയില്ല.ചോദ്യം ചെയ്യൽ ഇടക്ക് നിർത്തി വെച്ച് ആരോടൊക്കെയോ ഫോണിൽ സംസാരിച്ചിട്ടാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ഇ ഡി യുടെ അജണ്ട തുറന്നുകാണിക്കുന്ന കൃത്യമായ വെളിപ്പെടുത്തൽ ഉണ്ടായിട്ടും കേരളത്തിലെ മാധ്യമങ്ങൾ അത്തോളിച്ചു വെക്കുകയാണ് ചെയ്തത്.ഇ ഡി ക്ക് മുന്നിൽ മാധ്യമങ്ങൾ മുട്ടിലിഴയുന്നോ എന്ന ചോദ്യം പ്രസക്തമാകുന്നു. എം ശിവശങ്കർ പറഞ്ഞ രണ്ട് ഭാഗവും ചർച്ചയാകേണ്ടതുണ്ട്. ഇ ഡി യുടെ അജണ്ട എന്താണ് ? ഇ ഡി ശിവശങ്കറിനെ എന്തിനു വേണ്ടിയാകും നിർബന്ധിക്കുന്നതെന്ന്? കേരളത്തഗിലെ മുഖ്യമന്ത്രിയുടെ രക്തത്തിനായി ദാഹിക്കുന്ന മാധ്യമ മേലാളന്മാർക്ക് ആ അജണ്ട പുറത്ത് വരണമെന്ന് ആഗ്രഹമുണ്ടാകില്ല. മറ്റൊന്ന് രാത്രി കാലങ്ങളിൽ എന്തിനാണ് ഈ ചോദ്യം ചെയ്യലെന്ന്.ശാസ്ത്രീയമായ ചോദ്യം ചെയ്യലുകൾ വേണമെന്ന് കോടതികൾ തന്നെ പറഞ്ഞിരിക്കെ ഉറക്കമിളച്ച് പുലരും വരെ ചോദ്യം ചെയ്യുന്നതിന് പിന്നിലെ ലക്‌ഷ്യം മാധ്യമ സുഹൃത്തുകൾക്ക് വായിച്ചെടുക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.